HOME
DETAILS

പാചകവാതക സബ്‌സിഡി നിർത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

  
backup
July 31 2017 | 11:07 AM

4654554345345-2

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിനുള്ള സബ്‌സിഡി ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം.

അടുത്തവര്‍ഷം മാര്‍ച്ചോടെ സബ്‌സിഡി മുഴുവനായും എടുത്തുകളയും. 2018 മാര്‍ച്ച് വരെ ഓരോ മാസവും സിലിണ്ടറിന് നാലു രൂപ വരെ കൂട്ടുകയും ചെയ്യും.

മൂല്യവര്‍ധിത നികുതി (വാറ്റ്) ക്കു പുറമെ കഴിഞ്ഞ സര്‍ക്കാര്‍ മാസംതോറും രണ്ടുരൂപ വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നുവെന്നാണ് ധര്‍മേന്ദ്ര പ്രധാന്റെ ന്യായീകരണം.

2017 ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തിലാണ് വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് കഴിഞ്ഞകാല വില ഇപ്പോള്‍ തന്നെ കൂടാന്‍ സാധ്യതയുണ്ട്.

18.11 കോടി ഉപഭോക്താക്കള്‍ക്കാണ് ഇപ്പോള്‍ സബ്‌സിഡിയോടെ പാചകവാതക സിലിണ്ടര്‍ ലഭിക്കുന്നത്. ഇതില്‍ 2.5 കോടി പേര്‍ പാവപ്പെട്ട സ്ത്രീകള്‍ക്കു വേണ്ടി പ്രധാനമന്ത്രി നടത്തിയ ഉജ്ജ്വല യോജ്‌ന പ്രകാരം കണക്ഷന്‍ നേടിയവരാണ്.


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബസിന്റെ വാതിൽ അടച്ചില്ല; ഓടികൊണ്ടിരുന്ന ബസിൽ നിന്ന് യുവതി പുറത്തേക്ക് തെറിച്ചു വീണു

Kerala
  •  a month ago
No Image

കാനഡയിൽ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം; ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ഇന്ത്യ

International
  •  a month ago
No Image

കുവൈത്ത് പൗരന്റെ കൊലപാതകം; പ്രതികള്‍ക്ക് വധശിക്ഷ

Kuwait
  •  a month ago
No Image

വൻ ഡിമാൻഡ്; ലുലു ഐ.പി.ഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനമായി വർധിപ്പിച്ചു

uae
  •  a month ago
No Image

ശ്രീകുമാർ മേനോനെതിരായ മഞ്ജു വാര്യരുടെ പരാതി ഹൈക്കോടതി റദ്ദാക്കി

Kerala
  •  a month ago
No Image

ജാഗ്രത; ഫെയ്‌സ്ബുക്കിലൂടെ സിവില്‍ ഐഡി സേവനങ്ങള്‍ നല്‍കുന്നില്ല 

Kuwait
  •  a month ago
No Image

ഹിതപരിശോധന; രാജ്യത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  a month ago
No Image

സ്‌കൂള്‍ കായിക മേളയ്ക്ക് തിരിതെളിഞ്ഞു

Kerala
  •  a month ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേള; ഇളയരാജ പങ്കെടുക്കും

uae
  •  a month ago
No Image

മലയാള സർവ്വകലാശാല; പിഎച്ച്ഡി റാങ്ക് ലിസ്റ്റിൽ അട്ടിമറി

Kerala
  •  a month ago