ബഹ്റൈനിലെ യു.എസ് നാവിക മേധാവിയുടെ മരണം ആത്മഹത്യയെന്ന് റിപ്പോര്‍ട്ട്
മനാമ: ബഹ്റൈനില്‍ താമസ സ്ഥലത്ത് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ യു.എസ് നാവിക മേധാവിയുടെ മരണം ആത്മഹത്യയെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മിഡിലീസ്റ്റ് ഉള്‍പ്പെടെയുള്ള യു.എസ് നാവിക മേഖലയുടെ മേധാവിയായി പ്രവര്‍ത്തിച്ച ചിക്കാഗോ സ്വദേശി വൈസ് അഡ്മിറല്‍ സ്കോട്ട് സ്റ്റെര്ണിയെയാണ് ബഹ്റൈനിലുള്ള അദ്ധേഹത്തിന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്നാണ് നിഗമനമെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേ സമയം മരണ കാരണം വ്യക്തമല്ലെങ്കിലും ദുരൂഹതകളൊന്നുമില്ലെന്നാണ് ചീഫ് നേവല്‍ ഓഫീസര്‍ ജോണ്‍ റിച്ചാര്ഡ്സണ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. സംഭവത്തെ കുറിച്ച് നാവിക സേനയുടെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേറ്റീവ് സംഘവും ബഹ്റൈന്‍ അഭ്യന്തര മന്ത്രാലയവും അന്വേഷമാരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."