'2019 തെരഞ്ഞെടുപ്പില്‍ മോദിയെ തകര്‍ക്കാന്‍ ആരുമില്ല'; വാനോളം പുകഴ്ത്തി നിതീഷ് കുമാര്‍
പാറ്റ്ന: കാലുമാറി ബി.ജെ.പിക്കൊപ്പം ചുവടുവച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ തകര്‍ക്കാന്‍ ആരുമില്ലെന്നാണ് നിതീഷിന്റെ വാദം.
'രാജ്യത്തെ ഏറ്റവും വലിയ നേതാവെ'ന്ന് മോദിയെ പ്രശംസിച്ചു കൊണ്ടാണ് നിതീഷ് 2019 തെരഞ്ഞെടുപ്പിനെപ്പറ്റി പരാമര്‍ശിച്ചത്.
2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ പ്രധാനമന്ത്രി സ്ഥാനാര്ഥിയാക്കിയതിനെച്ചൊല്ലിയാണ് ബി.ജെ.പിയുമായുള്ള 17 വര്‍ഷത്തെ സഖ്യം മോദി അവസാനിപ്പിച്ചത്. 2013 ജൂണില്‍ സഖ്യമവസാനിപ്പിച്ച് മോദിയുമായി ഇനിയൊരിക്കലും കൂട്ടുകൂടില്ലെന്നും നിതീഷ് പ്രഖ്യാപിച്ചിരുന്നു.
അന്നു പറഞ്ഞ വാക്കുകളെല്ലാം കാറ്റില്‍പ്പറത്തിയാണ് കഴിഞ്ഞ 26 ന് ആര്.ജെ.ഡി, കോണ്‍ഗ്രസുമായുള്ള മഹാസഖ്യത്തില്‍ നിന്ന് പിന്‍വലിഞ്ഞ് ബി.ജെ.പിയുമായി സര്‍ക്കാരുണ്ടാക്കിയത്.
ഇങ്ങനെ ഇടയ്ക്കിടെ കൂറുമാറുന്നതിനെതിരെ മോദി 2015 ജൂലൈയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. നിതീഷ് കുമാറിന്റെ ഡി.എന്‍.എയില്‍ ചില പ്രശ്നങ്ങളുണ്ടെന്നാണ് അന്ന് മോദി പ്രസംഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."