മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലയെത്തുടര്‍ന്ന് ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെ വിളിപ്പിച്ച നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് കേരളത്തിലെ രാഷ്ട്രീയ കൊലകളും പരാമര്‍ശിച്ചത്.
കേരളത്തില്‍ ആര്.എസ്.എസ് പ്രവര്ത്തകന് കൊല്ലപ്പെടുമ്പോള്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നേരിട്ടു വിളിച്ചു വരുത്തി വിശദീകരണം ആരായുന്നു. എന്നാല്‍, പശുവിന്റെ പേരിലും ആള്‍ക്കൂട്ടങ്ങള്‍ നടത്തുന്ന കൊലപാതങ്ങളിലും ഇത്തരം അടിയന്തര നടപടികള്‍ നടക്കുന്നില്ലെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.
ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലാണ് ആള്‍ക്കൂട്ടങ്ങള്‍ ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേര്‍ക്ക് ഇത്തരം ആക്രമണങ്ങള്‍ അഴിച്ചു വിടുന്നത്. പലസംസ്ഥാനങ്ങളിലും ഇത്തരം ആക്രമണങ്ങളുടെ പേരില്‍ ആശങ്കയും ഭീതിയും നിലനില്‍ക്കുകയാണെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ആക്രമണങ്ങള്‍ നടത്തുന്ന വിശ്വഹിന്ദു പരിഷത്, ബജ്രംഗ്ദള്, പശു സംരക്ഷക സംഘടനകള്‍ എന്നിവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."