'സമത്വം ഭിന്നശേഷിക്കാര്‍ക്കും' തണല്‍ അന്താരാഷ്ട്ര സെമിനാര്‍ ജനുവരി എട്ടിന്
#സി.എച്ച്. ഉബൈദുല്ല റഹ്മാനി
മനാമ: അംഗപരിമിതരായവരുടെയും വൃദ്ധജനങ്ങളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന തണല്‍ എന്ന സംഘടനക്കു കീഴില്‍ അന്താരാഷ്ട്ര സെമിനാറും സാമൂഹ്യ ബോധവല്‍ക്കരണ നാടകവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ ബഹ്‌റൈനില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
'സമത്വം ഭിന്നശേഷിക്കാര്‍ക്കും' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള അന്താരാഷ്ട്ര സെമിനാറും 'ചിരിയിലേക്കുള്ള ദൂരം' എന്ന സാമൂഹ്യ ബോധവല്‍ക്കരണ നാടകവും 2019 ജനുവരി എട്ടു മുതല്‍ 13 വരെ ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍, ബഹ്‌റൈന്‍ കേരളീയ സമാജം, ലുലു ഓഡിറ്റോറിയം, ബഹ്‌റൈന്‍ സാംസ്‌കാരിക കേന്ദ്രം എന്നിവിടങ്ങളില്‍ അരങ്ങേറും.
'ലോക ഭിന്നശേഷി' ദിനത്തോടനുബന്ധിച്ച് തണല്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ ചോയ്‌സ് അഡ്വര്‍ടൈസിങ് & പബ്ലിസിറ്റിയുമായി ചേര്‍ന്ന് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സഹകരണത്തോടെ ഇന്ത്യന്‍ സ്‌കൂള്‍, ബഹ്‌റൈന്‍ മൊബിലിറ്റി ഇന്റര്‍നാഷണല്‍, ബഹ്‌റൈന്‍ കേരളീയ സമാജം എന്നവര്‍ സഹപ്രായോജകരായി ഭിന്നശേഷിക്കാരായ കുട്ടികളെയും രക്ഷിതാക്കളെയും മുഖ്യ കഥാപാത്രങ്ങളായി അണിയിച്ചൊരുക്കുന്നതാണ് പരിപാടിയെന്നും സംഘാടകര്‍ വിശദീകരിച്ചു.
ജനുവരി ഒമ്പത് ബുധനാഴ്ച്ച രാവിലെ 10:30 മുതല്‍ ഒരു മണിവരെ ഇസാ ടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന 'സമത്വം ഭിന്നശേഷിക്കാര്‍ക്കും' എന്ന സെമിനാറില്‍ പ്രശസ്ത വ്യക്തിത്വങ്ങളായ ഡോ. അന്ന ക്ലമന്റ്, അഭിഭാഷക സ്മിത നിസാര്‍, റിട്ടയേര്‍ഡ് ജഡ്ജിമാര്‍, പത്രപ്രവര്‍ത്തകര്‍, സാംസ്‌കാരിക നായകന്മാര്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ ഇത് സംബന്ധിച്ച വിഷയങ്ങള്‍ അവതരിപ്പിക്കും. ജനുവരി 10 വ്യാഴാഴ്ച്ച ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ 'ചിരിയിലേക്കുള്ള ദൂരം' എന്ന സോഷ്യല്‍ ഡ്രാമ അരങ്ങേറും. തുടര്‍ദിവസങ്ങളില്‍ ലുലു ഓഡിറ്റോറിയം, ബഹ്‌റൈന്‍ സാംസ്‌കാരിക കേന്ദ്രം എന്നിവിടങ്ങളിലായി പരിപാടികള്‍ അവതരിക്കപ്പെടും. ഇന്ത്യക്ക് പുറത്ത് ആദ്യമായി അവതരിപ്പിക്കപ്പെടുന്ന പരിപാടി ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് അവതരിപ്പിക്കുന്നത്.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കണ്ണൂര്‍, കോഴിക്കോട്, എടച്ചേരി, വടകര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറോളം സ്‌കൂളുകളിലായി ഏകദേശം 700ലധികം കുട്ടികളാണുള്ളത്. ഇവരെ വിവിധ ചികിത്സാരീതികളിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള കഠിന പ്രയത്‌നത്തിലാണ് തണല്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതിന്റെ ഭാഗമായി രാജ്യാന്തര നിലവാരത്തിലുള്ള റിസര്‍ച്ച് ആന്റ് റീഹാബിലിറ്റേഷന്‍ സ്‌കൂള്‍ ക്യാംപസിനായുള്ള പ്രവര്‍ത്തനങ്ങള്‍ സജജമായിക്കഴിഞ്ഞു. നിലവിലുള്ള സ്ഥാപനങ്ങളില്‍ എഴുന്നൂറിലധികം കുട്ടികള്‍ ജീവിക്കാനുള്ള സ്വാഭാവിക പരിശീലനം നേടിക്കൊണ്ടിരിക്കുകയാണെന്ന് സംഘാടകര്‍ വിശദീകരിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രീസ്, ദീപു തൃക്കോട്ടൂര്‍, സോമന്‍ ബേബി, ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, സെക്രട്ടറി എം.പി രഘു, റസാക്ക് മൂഴിക്കല്‍, ജയഫര്‍ മൈദാനി, യു.കെ ബാലന്‍, റഷീദ് മാഹി, റഫീക്ക് അബ്ദുല്ല, ഡോ. ജോര്‍ജ് മാത്യു, അബ്ദുല്‍ മജീദ് തെരുവത്ത്, ആര്‍. പവിത്രന്‍. കെ ആര്‍ ചന്ദ്രന്‍, എ.പി ഫൈസല്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. മുജീബ് മാഹി, ലത്തീഫ് ആയഞ്ചേരി, ശ്രീജിത്ത് കണ്ണൂര്‍, ജമാല്‍ കുറ്റിക്കാട്ടില്‍, ഫൈസല്‍ പാട്ടാണ്ടി, ഇബ്രാഹിം ഹസ്സന്‍ പുറക്കാട്ടിരി, ഇബ്രാഹിം വില്ല്യാപ്പള്ളി, അലി കോമത്ത്, പി ടി ഹുസൈന്‍ സത്യന്‍ പേരാമ്പ്ര എന്നിവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."