HOME
DETAILS

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ ഹരജി 11ലേക്ക് നീട്ടി

  
backup
December 03 2018 | 19:12 PM

%e0%b4%a6%e0%b4%bf%e0%b4%b2%e0%b5%80%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b9%e0%b4%b0%e0%b4%9c%e0%b4%bf-11%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതി നടന്‍ ദിലീപ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ഈ മാസം 11ന് തുടര്‍വാദം കേള്‍ക്കും. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ടോയെന്നാവും ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് പരിശോധിക്കുക. ഒപ്പം ഐ.ടി ആക്ടും വിശദമായി പരിശോധിക്കും. ഇന്നലെ കേസ് പരിഗണിക്കവെ പൊലിസ് സമര്‍പ്പിച്ച മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്ന വാദം ദിലീപിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്തഗി സുപ്രിംകോടതിയിലും ആവര്‍ത്തിച്ചു.
കേസിലെ എല്ലാ രേഖകളും ലഭിക്കണമെന്നും രോഹ്തഗി ആവശ്യപ്പെട്ടു. ഈ സമയം മെമ്മറികാര്‍ഡ് എങ്ങനെ രേഖയായി പരിഗണിക്കുമെന്ന് കോടതി ചോദിച്ചു. വളരെ രഹസ്യസ്വഭാവമുള്ള ദൃശ്യങ്ങളുള്ളതിനാലാണ് മെമ്മറി കാര്‍ഡ് ഹൈക്കോടതി കൈമാറാതിരുന്നത്. ഇനി മെമ്മറി കാര്‍ഡ് രേഖയാണെങ്കില്‍ തന്നെ, അതീവരഹസ്യ ദൃശ്യങ്ങളടങ്ങിയ അത് നല്‍കാന്‍ വിസമ്മതിച്ച ഹൈക്കോടതി നടപടി എങ്ങെനെ അനുചിതമാവുമെന്നും സുപ്രിംകോടതി ചോദിച്ചു.
നടിയെ ആക്രമിച്ചത് നീങ്ങിക്കൊണ്ടിരുന്ന വാഹനത്തില്‍ എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാണിച്ച ദൃശ്യങ്ങള്‍ നില്‍ക്കുന്ന വാഹനത്തില്‍വച്ച് പീഡിപ്പിക്കുന്നതാണ്. ഒറ്റ ദൃശ്യം അല്ല, മറിച്ച് ചെറിയചെറിയ ദൃശ്യങ്ങളാണ് ദിലീപിന്റെ അഭിഭാഷകരെ കാണിച്ചത്. ചില അപരിചിതരുടെ ശബ്ദവും ഈ ദൃശ്യങ്ങളില്‍ ഉണ്ട്. ദൃശ്യങ്ങള്‍ അടങ്ങുന്ന ഡിസ്‌ക് പോലിസ് രേഖകളുടെ ഭാഗമാണ്. ഇതില്‍ പൊലിസ് എഡിറ്റ് ചെയ്തിട്ടുണ്ടെന്നു വ്യക്തമാണ്. ഇക്കാര്യങ്ങളെല്ലാം തെളിയിക്കാന്‍ മെമ്മറി കാര്‍ഡ് ആവശ്യമാണെന്നും അദ്ദേഹം വാദിച്ചു. ഇരയാക്കപ്പെട്ട നടിക്ക് ദിലീപിനോടുള്ള ശത്രുത കാരണമാണ് അദ്ദേഹം പ്രതിചേര്‍ക്കപ്പെട്ടതെന്നും രോഹ്തഗി ആരോപിച്ചു.
മെമ്മറി കാര്‍ഡ് രേഖയായല്ല, മെറ്റീരിയല്‍ ആയാണ് പരിഗണിച്ചതെന്നും അതിനാല്‍ അത് നല്‍കാനാകില്ലെന്നും സംസ്ഥാന സര്‍ക്കാരും നിലപാടെടുത്തു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പ്രതിക്ക് കണ്ടു പരിശോധിക്കാം. പകര്‍പ്പ് നല്‍കാന്‍ കഴിയില്ല. ഗുരുതരമായ കേസ് ആണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജി. പ്രകാശ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരേന്‍ പി. റാവല്‍ എന്നിവരാണ് ഹാജരായത്. ഇതോടെയാണ് മെമ്മറി കാര്‍ഡ്, കേസില്‍ എന്തുതെളിവായാണ് പരിഗണിച്ചതെന്ന് പരിശോധിക്കാന്‍ കോടതി തീരുമാനിച്ചത്.
ഐ.ടി ആക്ട് അടക്കമുള്ള നിയമങ്ങള്‍ പ്രകാരം മെമ്മറി കാര്‍ഡ് ലഭിക്കാന്‍ പ്രതിക്ക് അവകാശം ഉണ്ടോയെന്ന് കോടതി പരിശോധിക്കും. അതിനാല്‍ ഇന്നലെ കേസില്‍ നോട്ടിസ് അയക്കുന്നതടക്കമുള്ള നടപടികളിലേക്ക് കോടതി കടന്നില്ല. ഐ.ടി ആക്ട് പരിശോധിച്ചശേഷമാവും അത്തരം നടപടികളിലേക്ക് കോടതി കടക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago
No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago