HOME
DETAILS

മെഡിക്കല്‍ കോളജ് കോഴ: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കുമ്മനത്തിന് ലോകായുക്തയുടെ നോട്ടീസ്

  
backup
July 31 2017 | 14:07 PM

1654684-2

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴ ആരോപണത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ലോകായുക്ത. പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് ഹാജരാക്കാനാണ് നിര്‍ദേശം.

മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി വാങ്ങിക്കുന്നതിനായി ബി.ജെ.പി നേതാക്കള്‍ അഞ്ചു കോടി 60 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്നാണ് പാര്‍ട്ടി നിയോഗിച്ച കമ്മിഷന്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍.

കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിന്റെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. വര്‍ക്കല എസ്.ആര്‍ കോളജ് ഉടമ ആര്‍. ഷാജിയാണ് പണം നല്‍കിയതായി വെളിപ്പെടുത്തിയത്. കോളജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടിക്കൊടുക്കാന്‍ വേണ്ടി 5.6 കോടി രൂപ ബി.ജെ.പി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദിനു കൈമാറിയെന്നാണ് വെളിപ്പെടുത്തല്‍.

പണം വാങ്ങിയെന്ന് വിനോദ് കമ്മിഷനോട് സമ്മതിച്ചിട്ടുണ്ട്. കുഴല്‍പണമായാണ് ഈ തുക ഡല്‍ഹിയിലെത്തിച്ചത്. സതീഷ് നായര്‍ എന്ന ഇടനിലക്കാരനു നല്‍കാന്‍ വേണ്ടിയാണ് പണം വാങ്ങിയത്. ചെര്‍പ്പുളശ്ശേരിയില്‍ തുടങ്ങുന്ന മറ്റൊരു മെഡിക്കല്‍ കോളജിനായി നടന്ന സമാന ഇടപാടില്‍ എം.ടി രമേശിനും പങ്കുണ്ടെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.

ബി.ജെ.പി നേതാക്കളായ കെ.പി ശ്രീശനും എ.കെ നസീറും ഉള്‍പെടുന്ന കമ്മിഷനാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പണം കൊടുത്തിട്ടും കാര്യം നടക്കാതെ വന്നപ്പോള്‍ സ്ഥാപന ഉടമ സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഇവരെ കമ്മിഷനായി നിയമിച്ചത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  3 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  37 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago