HOME
DETAILS
MAL
വാഹനാപകടത്തില്‍ വ്യവസായിയുടെ മരണം; 1.12 കോടി നഷ്ടപരിഹാരം
backup
November 28 2019 | 18:11 PM
വടകര: ചെന്നൈയിലെ വ്യവസായി വാഹനാപകടത്തില്‍ മരിച്ച കേസില്‍ 1,12,80,000 രൂപ ഒന്‍പത് ശതമാനം പലിശയും കോടതി ചെലവും സഹിതം നഷ്ടപരിഹാരം നല്കാന് വടകര മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂനല്‍ ജഡ്ജി ഷിബു തോമസ് വിധിച്ചു. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണു നഷ്ടപരിഹാരം നല്‍കേണ്ടത്.
2016 മെയ് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ചെന്നൈ അരുമ്പാക്കം എം.എം.ഡി.എ കോളനിയിലെ എം.കെ മുരളീധരന്(39) വാഹനാപകടത്തില്‍ മരിച്ച കേസിലാണു വിധി. ചെന്നൈയില്‍ അനു പ്ലൈ ബോര്‍ഡ്സിന്റെ പ്രൊപ്രൈറ്ററായിരുന്നു മുരളീധരന്. ചാനിയംകടവില്നിന്ന് വടകര റെയില്‍വേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയില്‍ വരുന്നതിനിടെ കീഴല്മുക്കില്വച്ച് ഇയാള്‍ സഞ്ചരിച്ച ഓട്ടോയില്‍ എതിരേവന്ന സ്വകാര്യ ബസിടിച്ചാണ് അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."