പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ചരട് വലിച്ചെന്ന് ആരോപണം; കൗണ്‍സിലറെ സി.പി.എം തരംതാഴ്ത്തി
കാക്കനാട്: മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ചരട് വലിച്ചെന്ന് ആരോപിച്ച് തൃക്കാക്കര മുനിസിപ്പല്‍ കൗണ്‍സിലറും ലോക്കല്‍ കമ്മിറ്റി അംഗവുമായ എന്‍.കെ പ്രദീപിനെ സി.പി.എം ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി നിയോഗിച്ച മൂന്നംഗം സമതി തെളിവെടുപ്പ് നടത്തിയാണ് നവോദയ വാര്‍ഡ് കൗണ്‍സിലര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കോട്ടയായ തെങ്ങോട് പ്രദേശത്തെ പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗത്തെ ഉള്‍പ്പെടെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നാണ് പ്രദീപിനെതിരേ അണികളില്‍ നിന്ന് പരാതി ഉയര്‍ന്നത്. പാര്‍ട്ടി കോട്ടയില്‍ മൂന്ന് സ്ഥാനാര്‍ഥികള്‍ ജയിക്കുകയും ഒരാള്‍ തോല്‍ക്കുകയും ചെയ്തിരുന്നു.
43 അംഗ മുനിസിപ്പല്‍ ഭരണത്തില്‍ കോണ്‍ഗ്രസ് വിമതന്റെ സഹായത്തോടെ ഭരണം നിലനിര്‍ത്തേണ്ട ഗതികേടിലെത്തിച്ചത് പ്രദീപ് ഉള്‍പ്പെടെയുള്ള ചിലര്‍ സ്വന്തം സ്ഥാനാര്‍ഥികളുടെ കാല് വാരാന്‍ ശ്രമിച്ചതിന്റെ ഫലമാണെന്നാണ് പാര്‍ട്ടി അണികള്‍ നേതൃത്വത്തിന് പരാതി നല്‍കിയത്. കൗണ്‍സിലറെ പുറത്താക്കിയാല്‍ മുനിസിപ്പല്‍ ഭരണത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ തല്‍കാലം തരം താഴ്ത്തലില്‍ നിര്‍ത്താനായിരുന്നു നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു.
എന്നാല്‍ പാര്‍ട്ടി നടപടി നേതാക്കളില്‍ ഒരു വിഭാഗത്തിന്റെ വ്യക്തി വിരോധമാണെന്നാണ് നടപടി നേരിടുന്ന കൗണ്‍സിലറുടെ വിശദീകരണം. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ടി വി സെന്റര്‍ വാര്‍ഡില്‍ വിമതനായി മത്സരിച്ച വിജയിച്ച എം.എം നാസറിന് വേണ്ടി രഹസ്യമായി പ്രവര്‍ത്തിച്ച ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരേ നടപടി ഉണ്ടായില്ലെന്നും വിമതന് വേണ്ടി പരസ്യമായി പ്രവര്‍ത്തിച്ച ബ്രാഞ്ച് നേതാക്കള്‍ക്കെതിരേയും നടപടി സ്വീകരിച്ചില്ലെന്നും കര്‍ഷ സംഘം നേതാവ് കൂടിയായ പ്രദീപ് പറഞ്ഞു.
അതെസമയം മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞു ഒന്നര വര്‍ഷത്തിന് ശേഷം കൗണ്‍ലിസര്‍ക്കെതിരെ നടപടി സ്വീകരിച്ചത് പാര്‍ട്ടിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
പഴങ്ങാട്ട്ചാല്‍ ടൂറിസം പദ്ധതി പ്രദേശത്തേക്ക് വഴിക്കായി 40 സെന്റ് ഭൂവുടമയില്‍ നിന്ന് ഏറ്റെടുക്കുന്നതിനെ ചൊല്ലി പാര്‍ട്ടിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു. ഭൂവുടമയില്‍ നിന്ന് ഏറ്റെടുക്കുന്ന ഒരു സെന്റിന് പകരം പദ്ധതി പ്രദേശത്ത് നിന്ന് മൂന്ന് സെന്റ് വിട്ടു നല്‍കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.
ഭൂവുടമകള്‍ക്ക് നഷ്ടപ്പെടുന്ന ഓരോ സെന്റിനും മൂന്ന് സെന്റ് വീതം നല്‍കുന്നത് വഴി 1.20 ഏക്കര്‍ ഭൂമി ഉടമക്ക് ലഭിക്കുന്ന നിര്‍ദേശം മുന്നോട്ട് വെച്ച സഥലം കൗണ്‍സിലര്‍ക്കെതിരെ ലോക്കല്‍ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഭൂവുടമക്ക് അനുകൂലമായി പദ്ധതി പ്രദേശത്ത് നിന്ന് സ്ഥലം വീട്ടു നല്‍കുന്നതിനായി ചരട് വലിച്ചത് സിപിഎം നേതാക്കളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."