സ്രാവിന്‍ ചിറകുകള്‍ കോടതിയില്‍ ഹാജരാക്കി
മട്ടാഞ്ചേരി: ചുള്ളിക്കലിലെ മറൈന്‍ ഫിംഗ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നും പിടികൂടിയ ആറായിരം കിലോ സ്രാവിന്‍ ചിറകുകള്‍ വനം വകുപ്പ് അധികൃതര്‍ കൊച്ചി കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ഷാഡോ പൊലിസ് റൈഡ് നടത്തി സ്രാവിന്‍ ചിറകുകള്‍ പിടിച്ചെടുത്തത്. വന സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തതിനാലാണ് വനം വകുപ്പിന് കൈമാറിയത്. കോടതിയില്‍ ഹാജരാക്കിയ തൊണ്ടിമുതല്‍ ഫോറന്‍സിക്ക് പരിശോധനക്കായി സി.എം.എഫ്.ആര്‍.ഐ യെ ഏല്‍പ്പിക്കും. ഇതിന് ശേഷമാണ് ഉടമകള്‍ക്കെതിരെ വകുപ്പുകള്‍ ചേര്‍ത്തുന്നതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
അതേസമയം 25 ലക്ഷം രൂപയുടെ ചിറകുകളാണ് ഷാഡോ പൊലിസ് പിടികൂടിയതെന്നും ഇത് നിരോധിത വിഭാഗത്തില്‍പ്പെടുന്നതെല്ലന്ന് ഹാര്‍ബര്‍ സംരക്ഷണ സമിതി, ബോട്ട് ഉടമാ അസോസിയേഷന്‍, ബൈയിങ്ങ് ഏജന്റ്, ട്രോള്‍ നെറ്റ് ബോട്ടേഴ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പൊലിസിന്റെ അറിവില്ലാഴ്മയെ തുടര്‍ന്ന് മത്സ്യ ബന്ധന മേഖലയുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവന മാര്‍ഗം വഴിമുട്ടിയിരിക്കുകയാണ്. 117 തരം സ്രാവുകളില്‍ എട്ട് എണ്ണത്തിനെ പിടിക്കുന്നതാണ് നിരോധിച്ചിരിക്കുന്നത്. എന്നാല്‍ സ്രാവുകളുടെ ചിറകുകള്‍ കയറ്റി അയക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പുര്‍ണമായും നിരോധിച്ചിട്ടുണ്ട്.
അതിനാല്‍ തന്നെ ചിറകുകള്‍ രാജ്യത്തെ വന്‍കിട ഹോട്ടലുകളില്‍ സൂപ്പ് ഉണ്ടാക്കുന്നതിനാണ് വിപണനം നടക്കുന്നത്. നിരോധിത വിഭാഗത്തില്‍പ്പെടുന്ന സ്രാവുകള്‍ ലഭിക്കാറില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കിടുത്ത എ.എം നൗഷാദ്, സി.ബി റഷീദ്, സി.യു അനസ്, എം മജീദ്, ഷെരീഫ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."