നടന് ഷെയ്ന് നിഗമിന് വിലക്ക്; ഏഴ് കോടി നഷ്ടപരിഹാരം നല്‍കണം
കൊച്ചി: യുവനടന് ഷെയ്ന് നിഗമിനെ മലയാള സിനിമയില്‍ അഭിനയിക്കുന്നതില്‍നിന്നും വിലക്കിയെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഷെയിന്‍ പ്രശ്നമുണ്ടാക്കിയ വെയില്, കുര്‍ബാനി എന്നീ സിനിമകള്‍ ഉപേക്ഷിക്കും.
ഈ രണ്ട് ചിത്രങ്ങള്‍ക്കുമായി ഇതുവരെ ചെലവായ ഏഴ് കോടി രൂപ നഷ്ടപരിഹാരമായി നല്‍കാതെ ഷെയിനിനെ ഇനി സിനിമയില്‍ സഹകരിപ്പിക്കില്ല.
പണം നല്‍കുന്നതുവരെ ഷെയിന്‍ ഭാഗമായ മറ്റെല്ലാ സിനിമകളും നിര്‍ത്തിവയ്ക്കും. മലയാള സിനിമയില്‍ ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണ് ഷെയ്നില്നിന്നുണ്ടായത്. വിലക്കിന്റെ കാര്യം അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യെ അറിയിച്ചിട്ടുണ്ടെന്നും നിര്‍മ്മാതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ഇത്രയും മോശം അനുഭവം മറ്റൊരു നടനില്‍നിന്നും ഉണ്ടായിട്ടില്ലെന്നും നിര്‍മാതാക്കള്‍ ആരോപിച്ചു. നിരന്തരമായി ഷെയ്നെതിരേ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് അടിയന്തര യോഗം ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നടനെ വിലക്കാന്‍ തീരുമാനിച്ചത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം. രഞ്ജിത്ത്, സിയാദ് കോക്കര്‍, ജോബി ജോര്‍ജ്, ആന്റോ ജോസഫ്, 'ഉല്ലാസം' സിനിമയുടെ നിര്‍മാതാവ് ജോ കൈതമറ്റം, തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."