ചില്‍ഡ്രന്‍സ് ലൈബ്രറി പൊളിക്കുന്നു; ഇനി ഇ.എം.എസ് സ്മൃതി വിഭാഗം
തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.ശങ്കരന് നമ്പൂതിരിപ്പാടിന്റെ ഓര്മ നിലനിര്‍ത്തുന്നതിനായി നിയമസഭാ മന്ദിരത്തില്‍ ഇ.എം.എസ് സ്മൃതി വിഭാഗം പണിയുന്നു. ഇതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് അംഗീകരിച്ചു.
നിയസഭാ മ്യൂസിയത്തിന്റെ ഭാഗമായി തയാറാക്കുന്ന ഇ.എം.എസ് സ്മൃതി വിഭാഗത്തിനുവേണ്ടി 82,56,377 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ജി.കാര്ത്തികേയന് സ്പീക്കറായിരിക്കുമ്പോള്‍ നിയസഭാ മ്യൂസിയത്തിന്റെ ഭാഗമായി നിര്‍മിച്ച ചില്‍ഡ്രന്‍സ് ലൈബ്രറി പൊളിച്ചുമാറ്റിയാണ് ഇ.എം.എസ് സ്മൃതി വിഭാഗം സജ്ജീകരിക്കുന്നത്.
ഇതുകൂടി ആയപ്പോള്‍ കോടികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഈ സാമ്പത്തിക നിയസഭാ മന്ദിരത്തില്‍ നടക്കുന്നത്.
ലോക കേരള സഭയ്ക്കായി സ്ഥിരം വേദിയെന്ന ആശയത്തിലൂന്നി 16 കോടി രൂപ മുടക്കി നിയസഭയിലെ ശങ്കരനാരായണന് തമ്പി ഹാള്‍ ഹൈടെക് സൗകര്യങ്ങളുള്ള അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."