സ്‌നേഹക്കൂട്ടം പ്രതിഭാ സംഘാടകോത്സവം ശ്രദ്ധേയമായി
ആലപ്പുഴ: സ്‌നേഹക്കൂട്ടം ആരോഗ്യക്കൂട്ടായ്മയും സ്‌നേഹക്കൂട്ടം പ്രതിഭാസംഗമവേദിയും ചേര്‍ന്നൊരുക്കിയ പ്രതിഭാസംഘാടകോത്സവം ആലപ്പഴ ചടയംമുറി ഹാളില്‍ സംഗീത സംവിധായകന്‍ ആലപ്പി ഋഷികേശ് ഉദ്ഘാടനം ചെയ്തു.സ്‌നേഹിതന്‍ സ്വാഗതം പറഞ്ഞു. സ്‌നേഹക്കൂട്ടം ആരോഗ്യക്കൂട്ടായ്മ സംഘാടക സഹായസമിതി വൈസ് ചെയര്‍മാന്‍ ഫിലിപ്പോസ് തത്തംപള്ളി അധ്യക്ഷനായി.
ആലപ്പുഴ പട്ടണത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ കലാ-സാഹിത്യ പ്രതിഭകളും കലാ-സാഹിത്യ-സിനിമ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും ഒത്തുചേര്‍ന്നപ്പോള്‍ പ്രതിഭാ സംഘടകോത്സവം പുതുതലമുറയ്ക്ക് മറക്കാനാവാത്ത വിരുന്നായി മാറി. സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍, ലജനത്ത് ഹയര്‍ സെക്കന്‍ഡറി - ഹൈസ്‌കൂള്‍ തലങ്ങളിലെ പ്രതിഭകളുടെ കലാ-സാഹിത്യ പ്രകടനം ശ്രദ്ധേയമായി.
കലാ-സാഹിത്യ പ്രതിഭകളായ പുന്നപ്ര മധു, ഡോ. സനോജ ആന്‍ ജോര്‍ജ്, ആര്‍ടിസ്റ്റ് രഘുനാഥ്, രാഗേഷ് അന്‍സേര, അലിയാര്‍ മാക്കിയില്‍, ഡോ. ലക്ഷ്മി, സബീഷ് നെടുപറമ്പില്‍, വിനയശ്രീ, ആലപ്പി ഗിരിജ, നാസര്‍ ഇബ്രാഹിം, മംഗലശ്ശേരി പത്മനാഭന്‍, വയലാര്‍ ഗോപാലകൃഷ്ണന്‍, കെ.എം. ഹരിലാല്‍, മങ്കൊമ്പ് ശിവദാസ്, ബി. ജോസുകുട്ടി, കൈനകരി അപ്പച്ചന്‍, വിനീത് തുടങ്ങി നൂറിലധികം കലാപ്രതിഭകള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."