HOME
DETAILS

സര്‍ക്കാര്‍ ആരുടെ പക്ഷത്ത്

  
backup
December 03 2018 | 19:12 PM

artcle-on-kas-mustafa-munduppara

മുസ്തഫ മുണ്ടുപാറ#

നവോത്ഥാന ചിന്തകളെ കൊണ്ടുനടക്കുന്നവരും അതേക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരും പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷകരെന്ന് വായ്ത്താരി അടിക്കുന്നവരും അങ്ങിനെയൊന്നുമല്ലെന്ന് ചിന്തിക്കേണ്ടി വരുന്ന സാഹചര്യമാണിപ്പോള്‍. അടിമത്വത്തില്‍ നിന്നും ജാതി വര്‍ണ വെറികളില്‍ നിന്നും സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നവരെന്ന് അവകാശവാദമുന്നയിക്കുന്നവരുടെ പിന്‍തലമുറക്കാര്‍ പാര്‍ശ്വവത്കരിക്കപ്പെട്ട പിന്നോക്ക വിഭാഗങ്ങളെ നോക്കി പരിഹസിക്കുന്ന കാഴ്ച എത്ര ദയനീയമാണ്! കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് നിയമനങ്ങളില്‍ പിന്നോക്കക്കാരെ അവഗണിക്കുകയും മുന്നോക്കക്കാരെ പ്രീണിപ്പിക്കാനായി അവരുടെ തിട്ടൂരങ്ങളെ വിനീതവിധേയത്വത്തോടെ അനുസരിക്കുകയും ചെയ്യുന്ന കേരളത്തിലെ സര്‍ക്കാരും അതിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയും കേരളം പിന്നിട്ട നാള്‍വഴികളേയും ചരിത്രനേട്ടങ്ങളേയും പരിഹസിക്കുക കൂടിയാണ് ചെയ്യുന്നതെന്ന് പറയാതെ വയ്യ.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് നിയമനങ്ങളില്‍ പിന്നോക്കവിഭാഗങ്ങള്‍ക്കായി പ്രത്യേക സംവരണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറയുമ്പോള്‍ ശബരിമല ഉള്‍പ്പെടേയുള്ള പുകയുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് തങ്ങളില്‍ നിന്നും അകന്നുപോയ സവര്‍ണചിന്താധാരകളെ വീണ്ടും സ്വന്തം പാളയത്തിലേക്ക് അടുപ്പിക്കാനുള്ള പാഴ്ശ്രമമാണ് നടത്തുന്നത്. സംസ്ഥാന ഭരണ നിര്‍വഹണസംവിധാനം പരിഷ്‌കരിക്കുന്നതിനായി രൂപീകരിച്ച അഡ്മിനിസ്‌ട്രേറ്റീവ്‌സര്‍വിസില്‍ ഡെപ്യൂട്ടി കളക്ടര്‍, പൊതുഭരണ, ധനകാര്യ വകുപ്പിലെ അണ്ടര്‍സെക്രട്ടറിമാര്‍ തുടങ്ങിയ 29 വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകളും മറ്റ് വകുപ്പുകളിലെ കോമണ്‍ തസ്തികകളുമാണ് നിയമനത്തിനായി ഉള്‍പ്പെടുത്തിയിരുന്നത്.
സംസ്ഥാന സിവില്‍ സര്‍വിസായി ഇത് പരിഗണിക്കുന്നതിനാല്‍ ഭാവിയില്‍ ഐ.എ.എസ് പ്രൊമോഷനു വേണ്ടിയുള്ള ഫീഡര്‍കാറ്റഗറി കൂടിയാണിതെന്നോര്‍ക്കണം. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസില്‍നിയമനം ലഭിക്കുന്നതിന് മൂന്നു സ്ട്രീമുകളായാണ് തിരിച്ചിരിക്കുന്നത്.നൂറ്റിയമ്പതിലധികം തസ്തികകളുണ്ട് ഇതില്‍. സ്ട്രീം ഒന്നില്‍ മാത്രമാണ് സംവരണ വ്യവസ്ഥകള്‍ ബാധകമാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം രണ്ടിലും ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം മൂന്നിലും സംവരണം എടുത്തു കളഞ്ഞിരിക്കുകയാണ്. ഇതുമൂലം സ്ട്രീം രണ്ടിലും മൂന്നിലും സംവരണത്തിലൂടെ പ്രൊമോഷന്‍ ലഭിക്കേണ്ട പട്ടികജാതി പട്ടികവര്‍ഗ, മറ്റ് പിന്നോക്ക വിഭാഗ ഉദ്യോഗസ്ഥര്‍ അവഗണിക്കപ്പെടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണല്ലോ മുഖ്യമന്ത്രി ഇത്തരമൊരു നിഷേധ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
മേല്‍സൂചിപ്പിച്ച വിഭാഗങ്ങള്‍ക്ക് ഐ.എ.എസ് പദവി ലഭിക്കുന്ന സാഹചര്യം ഇതോടെ നഷ്ടമാകുമെന്നതാണ് മുന്നിലുള്ള ഏറ്റവും വലിയ പ്രതിസന്ധി. നിരന്തര പോരാട്ടത്തിന്റെയും സമരത്തിന്റെയും അനന്തര ഫലമായി നേടിയെടുത്ത സംവരണമെന്ന അവകാശത്തിന്‍മേലുള്ള ആസൂത്രിതവും സംഘടിതവുമായ നീക്കത്തിന്റെ ഭാഗമായാണീ നിലപാട് മാറ്റമെന്ന് കാണേണ്ടിയിരിക്കുന്നു.കേരളത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ വാര്‍ഷികം ആഘോഷിച്ച് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കവിഭാഗങ്ങളെ തങ്ങളുടെ പക്ഷത്ത് ഉറപ്പിച്ചുനിറുത്താന്‍ ശ്രമിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ, പിന്നോക്കവിഭാഗങ്ങളുടെ അസ്ഥിവാരം തോണ്ടുകയാണെന്നകാര്യം അദ്ദേഹമോ, അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സെക്രട്ടറിയോ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസിലേക്കുള്ള നിയമനങ്ങളില്‍ സംവരണം അട്ടിമറിക്കാന്‍ രാഷ്ട്രീയവ്യത്യാസമില്ലാതെ സംഘടിതനീക്കം നടത്തുന്നുവെന്ന വാര്‍ത്തകള്‍ ഒട്ടുംതന്നെശുഭകരമല്ല.
ഇക്കാര്യത്തില്‍ സംവരണം പാലിക്കേണ്ടതില്ലെന്ന് ജൂണില്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയത് ഈ ലോബിയുടെ ശ്രമഫലാണെന്നുകൂടി കേള്‍ക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുന്നുണ്ട്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസിലേക്കുള്ള മൂന്നില്‍ രണ്ട് നിയമനങ്ങളിലും സംവരണം പാലിക്കേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വിശദീകരിച്ചത്. തസ്തികമാറ്റം വഴി സര്‍വിസിലെത്തുന്നവര്‍ക്ക് സംവരണം നല്‍കണമെന്ന് നിയമം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
എന്‍.എസ്.എസ്, കോണ്‍ഗ്രസ്, സി.പി.എം, ബി.ജെ.പി മുന്‍നിര നേതാക്കളെല്ലാം ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനോടൊപ്പമാണെന്ന അടക്കം പറച്ചിലുകളില്‍ ശരിയുണ്ടെന്ന് ഇപ്പോള്‍ ബോധ്യമാവുകയാണ്. പ്രതിപക്ഷത്തെ ഒരു സംഘടന പോലും ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നത് ഗൗരവപൂര്‍വം കാണേണ്ടതുണ്ട്. അധസ്ഥിത പിന്നോക്ക വിഭാഗത്തിന്റെ അവകാശ നിഷേധത്തിനെതിരേ പ്രതികരിക്കാനുള്ള നേരിയ ശബ്ദം പോലും ഒരിടത്ത് നിന്നും മുഴങ്ങാത്തത് കാണുമ്പോള്‍ രാഷ്ട്രീയ സംഘടനകള്‍ക്കിടയില്‍ ഇതിലുള്ള താല്‍പര്യക്കുറവ് വ്യക്തമായിരിക്കുകയാണ്. സംവരണത്തെ വിവാദ വിഷയമാക്കി ഇല്ലായ്മ ചെയ്യാനുള്ള തല്‍പരകക്ഷികളുടെ ശ്രമത്തിനുള്ള പിന്തുണയായി കെ.എ.എസ് സംവരണ അട്ടിമറി മാറുമെന്ന കാര്യം ഉറപ്പാണ്.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യനിയമനം ലഭിക്കുന്ന ജൂനിയര്‍ ടൈം സ്‌കെയിലില്‍ തന്നെ കാത്തിരിക്കുന്നത് വിവിധ വകുപ്പുകളിലെ ഉന്നത തസ്തികകളാണ്. ഉയര്‍ന്ന ശമ്പളം, അധികാരങ്ങള്‍ എന്നിവ ഈ തസ്തികകളുടെ പ്രത്യേകതകളാണ്. അതുകൊണ്ടുതന്നെയാണല്ലോ ഇവിടേക്ക് വല്ലവനും കയറിവരേണ്ടെന്ന് പലരും തീരുമാനമെടുത്തിരിക്കുന്നത്. വിവിധ വകുപ്പുകളില്‍നിന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസിലേക്ക് ഉള്‍പ്പെടുത്താന്‍ പരിഗണിച്ചിട്ടുള്ള രണ്ടാം ഗസറ്റഡ് വിഭാഗത്തിലെ ആകെ തസ്തികകളുടെ എണ്ണം 1170 ആണ്. ഇതിന്റെ 10 ശതമാനമായ 117 ആവും ജൂനിയര്‍ ടൈം സ്‌കെയിലിലെ ആകെ ഒഴിവുകള്‍. ഓരോ വര്‍ഷവും വിവിധ വകുപ്പുകളില്‍ രണ്ടാം ഗസറ്റഡ് തസ്തികയില്‍ ഉണ്ടാകുന്ന ഒഴിവുകളുടെ മൂന്നിലൊന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസിനായി നീക്കിവയ്ക്കും. വിവിധ വകുപ്പുകളില്‍രണ്ടാം ഗസറ്റഡ് തസ്തികയില്‍ ഉണ്ടാകുന്ന ഒന്നാമത്തെ, നാലാമത്തെ, ഏഴാമത്തെ എന്നീ ക്രമത്തിലുള്ള ഒഴിവുകളാണ് കെ.എ.എസിനായി നീക്കിവയ്ക്കുക. ഈതസ്തികകളിലേക്കൊന്നും പിന്നോക്കക്കാരാരും വരേണ്ടെന്ന് ചുരുക്കം.
പട്ടികജാതി,വര്‍ഗ വിഭാഗങ്ങളെ മാത്രമേ ഇതൊക്കെ ബാധിക്കൂ എന്ന ചിന്തയിലാണ് പലരുമെന്ന് തോന്നുന്നു. മുസ്‌ലിം, ക്രിസ്ത്യന്‍, ഈഴവ, തിയ്യ തുടങ്ങി ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങളൊക്കെയും മേല്‍സൂചിപ്പിച്ച രീതിയില്‍ സംവരണനിഷേധത്തിന്റെ ഇരകളാകുകയാണ്. ഇക്കാര്യത്തില്‍ ജാതി,മത വ്യത്യാസമില്ലാതെ ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ നഷ്ടം നിങ്ങള്‍ക്കുമാത്രമല്ലനിങ്ങളുടെ അടുത്ത തലമുറകള്‍ക്കു കൂടിയാണ്. അല്ലാത്ത പക്ഷം അടുത്ത പത്തോ പതിനഞ്ചോവര്‍ഷങ്ങള്‍ക്കുശേഷം ബാക്ക്‌ലോഗ് നികത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ കുടുംബസമേതം പട്ടിണിസമരത്തിനിരിക്കേണ്ടി വരുമെന്നുകൂടി ഓര്‍മിപ്പിക്കട്ടെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടച്ചിട്ട് മൂന്നുമാസത്തിന് ശേഷം വാഗമണ്ണിലെ ചില്ലുപാലം തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Kerala
  •  2 months ago
No Image

പരീക്ഷയ്ക്ക് മുന്‍പേ എല്‍ഡി ക്ലാര്‍ക്ക് ചോദ്യപേപ്പര്‍ വെബ്‌സൈറ്റിലെന്ന് പരാതി; ചോര്‍ന്നിട്ടില്ലെന്ന് പിഎസ്‌സി 

Kerala
  •  2 months ago
No Image

ഭോപ്പാലില്‍ വന്‍ ലഹരിവേട്ട; 1800 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി, രണ്ട് പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് !'; അന്‍വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

Kerala
  •  2 months ago
No Image

തൃശൂര്‍ എടിഎം കവര്‍ച്ച; നിര്‍ണായക തൊണ്ടിമുതലുകള്‍ പുഴയില്‍ നിന്ന് കണ്ടെത്തി

Kerala
  •  2 months ago
No Image

സി.പി.എമ്മിനെ പിണക്കാനാവില്ല; അന്‍വറിന്റെ ഡി.എം.കെയുമായുള്ള സഖ്യസാധ്യത അടയുന്നു? 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

വോട്ടെണ്ണും മുമ്പ് കശ്മീര്‍ സഭയിലേക്ക് അഞ്ചംഗങ്ങളെ നാമ നിര്‍ദ്ദേശം ചെയ്യാനുള്ള തിരക്കിട്ട നീക്കവുമായി ഗവര്‍ണര്‍?; ശക്തമായി എതിര്‍ത്ത് ഇന്‍ഡ്യാ സഖ്യം 

National
  •  2 months ago
No Image

48-ാമത് വയലാര്‍ പുരസ്‌കാരം അശോകന്‍ ചരുവിലിന്

Kerala
  •  2 months ago
No Image

എ.ഡി.ജി.പിക്കെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Kerala
  •  2 months ago