HOME
DETAILS
MAL
അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന്
backup
July 31 2017 | 19:07 PM
പൂച്ചാക്കല്‍: ബി.ജെ.പിയും സി.പി.എമ്മും അക്രമ -കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കോണ്‍ഗ്രസ് തൈക്കാട്ടുശേരി ബ്ലോക്ക് സമിതി ധര്‍ണ നടത്തി. കെ.പി.സി.സി സെക്രട്ടറി എം.കെ അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.ആര് രവി അധ്യക്ഷനായി. പി.ടി.രാധാകൃഷ്ണന്, ഇ.കെ.കുഞ്ഞപ്പന്, സിബി ജോണ്‍, ടി. പുഷ്പാംഗദന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."