ഗോവ രാജ്യാന്തര ചലച്ചിത്ര മേള: ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍
പനാജി: ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളത്തിന് അഭിമാന നേട്ടം. മികച്ച സംവിധായകനുള്ള രജതമയൂരം 'ജല്ലിക്കെട്ട്' ചിത്രത്തിന്റെ ലിജോ ജോസ് പെല്ലിശ്ശേരി നേടി. 15 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരമായി ലഭിക്കുക. തുടര്‍ച്ചയായി രണ്ടാം തവണയാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ നേടുന്നത്. കഴിഞ്ഞ വര്‍ഷം 'ഈ മ യൗ' എന്ന ചിത്രമാണ് ലിജോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ബ്ലെയ്‌സ് ഹാരിസണ്‍ സംവിധാനം ചെയ്ത ഫ്രഞ്ച്, സ്വിസ് ചിത്രം പാര്‍ട്ടിക്കിള്‍സിന് മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരവും ലഭിച്ചു. 40 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. രാഷ്ട്രീയതടവുകാരനായ ഒളിപ്പോരാളി കാര്‍ലോസ് മാരിഗെല്ലയുടെ വേഷം ഗംഭീരമാക്കിയ സ്യു ഷോര്‍ഷിയാണ് മികച്ച നടന്‍. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഉരുട്ടിക്കൊലയ്ക്ക് വിധേയനായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന 'മായി ഘട്ട'ിലെ ഉജ്വല അഭിനയത്തിന് ഉഷ ജാദവിന് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു. അബൗ ലെയ്‌ല സംവിധാനം ചെയ്ത അമിന്‍ സിദിബൗമെദിയാണ് മികച്ച നവാഗത സംവിധായകന്‍.
76 രാജ്യങ്ങളില്‍ നിന്നായി 190 സിനിമകളാണ് ഇക്കുറി മേളയിലെത്തിയത്. മേളയുടെ സുവര്‍ണ ജൂബിലി വര്‍ഷമായ ഇക്കുറി 50 വനിതാ സംവിധായകരുടെ 50 ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു. ബോളിവുഡ് അഭിനേതാക്കളായ സോനാലി കുല്‍ക്കര്‍ണിയും കുനാല്‍ കപൂറുമാണ് സമാപന സമ്മേളനത്തില്‍ അവതാരകരായി എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."