50 ലക്ഷം രൂപയിലധികം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
ചിറ്റൂര്‍: ഇഷ്ടിക കയറ്റിയ ടിപ്പര്‍ ലോറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപയിലധികം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. നാലു ദിവസം മുന്‍പ് രേഖകളില്ലാതെ ഇഷ്ടിക കടത്താന്‍ ശ്രമിച്ചതിന് കലക്ടറുടെ സ്ക്വാഡ് പിടികൂടി പൊലിസിന് കൈമാറിയ വാഹനത്തില്‍ നിന്നുമാണ് 50 ലക്ഷത്തിലധികം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളായ ഹാന്‍സും, കൂള്‍ ലിപ്പും പിടികൂടിയത്. നല്ലേപ്പിള്ളി കൈതകുഴിയില്‍ വെച്ചാണ് കളക്ടറുടെ സ്ക്വാഡ് പിടികൂടിയത്. അന്നു തന്നെ ചിറ്റൂര്‍ പൊലിസിന് കൈമാറുകയും ചെയ്തു. അന്നു മുതല്‍ ചിറ്റൂര്‍ പൊലിസിന്റെ കസ്റ്റഡിയിലുള്ള വാഹനത്തില്‍ നിന്നുമാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തത്. ചിറ്റൂര്‍ പൊലിസിലെ ഇന്റലിജന്‍സ് വിഭാഗത്തിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടിപ്പറിനു മുകള്‍ ഭാഗത്തു മാത്രം ഇഷ്ടിക അടുക്കി വെച്ച് അടിവശത്ത് ചാക്കുകളിലായി സൂക്ഷിച്ച ഹാന്‍സ് കണ്ടെത്തിയത്. 94 ചാക്കുകളിലായാണ് ഹാന്റ്സ് ഉണ്ടായിരുന്നത്. 1,37,000 പാക്കറ്റുകളാണ് പിടിച്ചെടുത്തത്. മണ്ണര്‍ക്കാട് കോട്ടേപ്പാടം ഷൗക്കത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനം ശ്രീകൃഷ്ണപുരം പ്ലാവിളയില്‍ പ്രദീപ് കുമാറാണ് ഓടിച്ചിരുന്നത്. ഇവര്‍ക്കെതിരേ കേസെടുക്കുമെന്ന് ചിറ്റൂര്‍ പൊലിസ് പറഞ്ഞു. പലചരക്ക് വാഹനങ്ങളിലും ചെറുവാഹനങ്ങളില്‍ നിന്നും മുന്‍പ് ഇത്തരത്തില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയിട്ടുണ്ടെങ്കിലും ഇഷ്ടിക കയറ്റിയ ടിപ്പറിനുള്ളില്‍ നിന്നും പിടികൂടുന്നത് ഇതാദ്യവും. ഡിവൈ.എസ്.പി ഡി. വിജയകുമാര്‍, ചിറ്റൂര്‍ താഹ്സില്‍ദാര്‍ വി.കെ രമ പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."