HOME
DETAILS

ആദിവാസികള്‍ക്ക് ഭൂമി വിതരണം; കെ.എസ്.ഇ.ബി ക്വാട്ടേഴ്‌സുകളെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍

  
backup
December 04 2018 | 02:12 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a4

മന്‍സൂര്‍ കാരാക്കുറിശി


മണ്ണാര്‍ക്കാട്: തത്തേങ്ങലത്ത് ആദിവാസികള്‍ക്ക് ഭൂമി വിതരണത്തിന് റവന്യൂ വകുപ്പ് ഒരുങ്ങുമ്പോഴും കോടികള്‍ മുടക്കി പണികഴിപ്പിച്ച കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്‌സുകള്‍ നോക്കുക്കുത്തിയാകുന്നു. പാത്രക്കടവ് ജല വൈദ്യുത പദ്ധതിക്ക് വേണ്ടി 1984-85 കാലയളവില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളാണ് ഉപയോഗ്യശൂന്യമായി നശിച്ചു കൊണ്ടിരിക്കുന്നത്. പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
40 ഓളം വരുന്ന ക്വാട്ടേഴ്‌സുകളാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. കെ.എസ്.ഇ.ബി യുടെ അധീനതയിലുള്ള സ്ഥലത്താണ് പൊതുജനങ്ങളുടെ നികുതിയില്‍ നിര്‍മിച്ച സൗധങ്ങള്‍ കാട്കയറി കിടക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ ഡോ. ഡി. ബാലമുരളി, ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, റവന്യൂ വകുപ്പ്, പട്ടിക ജാതി പട്ടിക വര്‍ഗ വികസന വകുപ്പ് മേഖല സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
അട്ടപ്പാടി ചിറ്റൂര്‍ മേഖലയിലെ 141 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന നടപടികളാണ് ഇവിടെ പുരോഗമിക്കുന്നത്. തത്തേങ്ങലത്ത് 165 ഹെക്ടര്‍ വനഭൂമിയാണ് റവന്യൂ വകുപ്പിന് വിട്ടു കിട്ടിയിട്ടുള്ളത്. 150 കുടുംബങ്ങള്‍ക്ക് കൂടി ഇവിടെ ഭൂമി പതിച്ചു നല്‍കാന്‍ കഴിയുമെന്നും 2019 ജനുവരി ആദ്യത്തോടെ പദ്ധതി ആരംഭിക്കാന്‍ ആകുമെന്നും കലക്ടര്‍ അറിയിച്ചിരുന്നു. കെട്ടിടങ്ങള്‍ നില കൊള്ളുന്ന കെ.എസ്.ഇ.ബി യുടെ കീഴിലുള്ള സ്ഥലം കൂടി ഏറ്റെടുത്താല്‍ വലിയൊരു സമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞേക്കും. നശിച്ചുകൊണ്ടിരിക്കുന്ന ക്വോട്ടേഴ്‌സുകള്‍ അറ്റക്കുറ്റപ്പണി നടത്തി വാസയോഗ്യമാക്കുകയോ പദ്ധതിക്ക് വേണ്ടി ഉപയോഗപ്രദമാക്കുകയോ ചെയ്യാവുന്നതാണ് എന്നിരിക്കെ നടപടി എടുക്കാതെ അധികാരികള്‍ ഇരുട്ടില്‍ തപ്പുകയാണ്.
പലതവണ മാറി മാറി വരുന്ന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും കൈകൊള്ളാതെ സര്‍ക്കാരുകളും അധികൃതരും കോടികള്‍ നഷ്ടമാക്കിക്കൊണ്ടിരിക്കുകയാണ്. ഒരു കൂരക്ക് വേണ്ടി ആദിവാസികള്‍ ഓഫിസുകള്‍ തോറും കയറിയിറങ്ങുമ്പോഴാണ് ആര്‍ക്കും ഉപയോഗപ്പെടാതെ പണികഴിപ്പിച്ചിട്ടിരിക്കുന്ന ക്വാട്ടേഴ്‌സുകള്‍ അനാഥമായി കിടക്കുന്നത്.
ഇതിനെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍, റവന്യൂ വകുപ്പ് മേധാവികള്‍ തയ്യാറാവണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.ആദിവാസികള്‍ക്ക് ഈ ക്വാര്‍ട്ടേഴ്‌സുകള്‍ നല്‍കിയാല്‍ വീടുകള്‍ക്ക് വേണ്ടി തുക ചിലവഴിക്കേണ്ടിവരില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  21 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  21 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  21 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  21 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  21 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  21 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  21 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  21 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  21 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  21 days ago