HOME
DETAILS

കെട്ടിടനമ്പര്‍ വിവാദം: പാസാക്കിയത് നിയമവിധേയമല്ലാത്ത പ്രമേയം

  
backup
July 31 2017 | 19:07 PM

%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%aa

തൊടുപുഴ: നഗരസഭയില്‍ ഏറെ വിവാദങ്ങള്‍ക്കും ഒച്ചപ്പാടിനും സമരങ്ങള്‍ക്കും വഴിവെച്ച മാപ്ലാശേരില്‍ സ്‌കറിയുടെ കെട്ടിട നമ്പര്‍ സംബന്ധിച്ച വിഷയത്തില്‍ നഗരസഭാ പാസാക്കിയത് നിയമവിധേയമല്ലാത്ത പ്രമേയം. പ്രമേയം നിയമവിധേയമല്ലെന്ന് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍തന്നെ  വ്യക്തമാക്കി.
സ്‌കറിയയുടെ കെട്ടിടത്തിന് ഒക്കുപെന്‍സിയും പെര്‍മിറ്റും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 26ന് നഗരസഭാ കൗണ്‍സില്‍ യോഗം പാസാക്കിയ പ്രമേയത്തിന്റെ അവസ്ഥ എന്തായെന്ന ചോദ്യം ഉന്നയിച്ചത് സി.പി.എമ്മിലെ രാജീവ് പുഷ്പാംഗദനാണ്. രണ്ടും നല്‍കിയിട്ടില്ലെന്നും നിയമവിധേയമല്ലാത്ത പ്രമേയമായതിനാല്‍ സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ടെന്നുമായിരുന്നു മറുപടി. കെട്ടിടനമ്പര്‍ വിവാദത്തില്‍ അന്ന് ചിലര്‍ രാഷ്ട്രീയലാഭത്തിനായി പുകമറ സൃഷ്ടിക്കുകയായിരുന്നുവെന്ന് രാജീവ് പുഷ്പാംഗദന്‍ പറഞ്ഞു. പ്രമേയം പാസാക്കാന്‍ കൈയും കാലും പൊക്കിയ കൗണ്‍സിലര്‍മാര്‍ക്ക് ഇപ്പോള്‍ എന്തു മറുപടിയാണ് പറയാനുള്ളതെന്ന് സി.പി.എം സ്വതന്ത്രന്‍ ആര്‍. ഹരിയും ചോദിച്ചു. നിയമവിധേയമായി ആര്‍ക്കും കെട്ടിട നമ്പര്‍ കൊടുക്കുന്നതിന് തങ്ങള്‍ എതിരല്ലെന്നും സ്‌കറിയയുടെ കെട്ടിട നമ്പര്‍ വിഷയം നിയമവിധേയമല്ലാത്തതിനാലാണ് പ്രമേയത്തെ അന്ന് എതിര്‍ത്തതെന്നും ഇരുവരും വ്യക്തമാക്കി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago
No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago