HOME
DETAILS
MAL
അങ്കണവാടി ജീവനക്കാര്‍ പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്തി
backup
July 31 2017 | 19:07 PM
ഉടുമ്പന്നൂര്‍: അങ്കണവാടി ജീവനക്കാര്‍ അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന് (സിഐടിയു) നേതൃത്വത്തില്‍ ഉടുമ്പന്നൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
അങ്കണവാടി ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ആനുകൂല്യത്തില്‍ പഞ്ചായത്ത് വിഹിതം നല്കാതിരിക്കുന്നതില് പ്രതിഷേധിച്ചാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്.
മാര്‍ച്ചിന് ശേഷം പഞ്ചായത്ത് ഓഫിസിന് മുമ്പില്‍ നടത്തിയ ധര്‍ണ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ. പി .മേരി ഉദ്ഘാടനം ചെയ്തു. പി .ജഗതമ്മ അധ്യക്ഷയായി. ജില്ലാ ജോയിന്റ് സെക്രട്ടറി പി. കെ .ലൈല, പി .ജെ .ഉലഹന്നന്‍, എം. ലതീഷ്, കെ .എസ് .രാജന്, അഡ്വ. ജി .സുരേഷ്കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."