റേഷന്‍ പട്ടിക: അനര്‍ഹരെ കണ്ടെത്തി വൈദ്യുതി ബില്ല് ശേഖരിക്കും
ഈരാറ്റുപേട്ട: ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിനുള്ള പട്ടികയില്‍ കയറി പറ്റിയ അനര്‍ഹരെ കണ്ടെത്താന്‍ ഭക്ഷ്യ വിതരണവകുപ്പ് വൈദ്യുതി വകുപ്പിന്റെ സഹായം തേടും 1500 രൂപയിലധികം ബില്‍ അടക്കുന്നവരെ കണ്ടെത്തി റേഷന്‍കാര്‍ഡ് പരിശോധിക്കാനാണ് തീരുമാനം.
ഇത്തരത്തില്‍ വൈദ്യുതി ബില്‍ അടയ്ക്കുന്നവരെ കണ്ടെത്തി സിവില്‍ സൈപ്ലൈസ് ജീവക്കാര്‍ റേഷന്‍ കാര്‍ഡ് പരിശോധിക്കും. നാല് ചക്ര വാഹനം ഉള്ളവരുടെ പേര് വിവരവും ഭക്ഷ്യ വിതരണ വകുപ്പ് ശേഖരിക്കുന്നുണ്ട് . ഇത്തരക്കാരുടെയും റേഷന്‍ കാര്‍ഡ് പരിശോധിക്കും.
ഭാവിയില്‍ വാഹന രജിസ്‌ട്രേഷന് റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ പരിഗണനയില്‍ ഉണ്ട്. ഇതനുസരി ച്ച് കാര്‍ഡിലെ കുടുംബാംഗങ്ങളില്‍ ആരുടെയെങ്കിലും പേരില്‍ നാല്ചക്രം വാഹനം ഉണ്ടെങ്കില്‍ പിടി വീഴും. അടുത്ത മാസത്തെ ശമ്പളം വാങ്ങുന്നതിന് മുന്നോടിയായി. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് അതാത് വകുപ്പ് മേലധികാരികള്‍ക്ക് സമര്‍പ്പിക്കണമെന്ന നിര്‍ദേശം ഉള്ളതിനാല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള അനര്‍ഹര്‍ ഇപ്പോള്‍ സപ്ലൈകോ ഓഫിസുകളില്‍ എത്തി കാര്‍ഡില്‍ പൊതുവിഭാഗം എന്ന മുദ്ര പതിപ്പിക്കുകയാണ്. താലുക്ക് സിവില്‍ സപ്ലൈ ഓഫിസുകളില്‍ ഇത്തരത്തില്‍ കാര്‍ഡ് മാറ്റാന്‍ എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."