മഴക്കാല രോഗപ്രതിരോധ ബോധവല്‍ക്കരണവും സൗജന്യ മരുന്നുവിതരണവും
വൈക്കം: തലയാഴം 1105-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെയും മുത്തൂറ്റ് ഡയഗ്നോസ്റ്റിക്ക് സെന്ററിന്റെയും ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയുടേയും നേതൃത്വത്തില്‍ മഴക്കാല രോഗപ്രതിരോധ ബോധവല്‍ക്കരണവും സൗജന്യ മരുന്ന് വിതരണവും നടത്തി.
ക്യാംപില്‍ പങ്കെടുത്ത ആയിരത്തോളം പേര്‍ക്ക് പ്രത്യേക ചേരുവയില്‍ തയാറാക്കിയ ഔഷധകഞ്ഞി വിതരണം ചെയ്തു. ശ്രീമഹാദേവ എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം എന്‍.എസ്.എസ് യൂനിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.സി ഗോപാലകൃഷ്ണന്‍നായര്‍ അദ്ധ്യക്ഷനായി. യൂനിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ രോഗികള്‍ക്ക് മരുന്ന് വിതരണം നടത്തി.
കെ.കെ മുരളീധരന്‍ നായര്‍, എം.ഗോപാലകൃഷ്ണന്‍, മനോഹരന്‍ നായര്‍, രാജേന്ദ്രന്‍ നായര്‍, ജയകുമാര്‍, ഗോപകുമാര്‍, വിജയന്‍, രാമചന്ദ്രന്‍ നായര്‍, ജോയി തോമസ്, പി.മഞ്ജുരാജ്, രാജിമോള്‍, അരുന്ധതി, അപര്‍ണ്ണ, ഡോ. സുനില്‍, ഡോ. ശരണ്യ, ഡോ. ഗ്രീഷ്മ, ഡോ. അനുജ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."