സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ ഓഫിസുകള്‍ക്കും ആര്.എസ്.എസ് ജില്ലാ കാര്യാലയത്തിനും നേരെ ആക്രമണം
കോട്ടയം: നഗരത്തില്‍ പുലര്‍ച്ചെ രണ്ടരയോടെ സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ ഓഫിസുകള്‍ക്കും ആര്.എസ്.എസ് ജില്ലാ കാര്യാലയത്തിനും നേരെ ആക്രമണമുണ്ടായി.
ബൈക്കിലെത്തിയ രണ്ടുപേര്‍ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല. സി.പി.എം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
ഇതേ സമയത്താണ് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫിസിനും ഡി.വൈ.എഫ്.ഐ ഓഫിസിനും നേരെ ആക്രമണമുണ്ടായത്. സംഘമായി എത്തിയ അക്രമികള്‍ ഓഫിസുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.
ആക്രമണ സമയത്ത് ആരും തന്നെ ഓഫിസിലുണ്ടായിരുന്നില്ല. പുലര്‍ച്ചെ രണ്ടരയ്ക്ക് ബൈക്കിലെത്തിയ അഞ്ചംഗ സംഘം സി.ഐ.ടി.യു ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. അക്രമി സംഘത്തിന്റെ നടപടിക്കെതിരേ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."