ബെഹ്‌റയെ ഡി.ജി.പിയാക്കിയത് ലാവ്‌ലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍: കെ. പ്രവീണ്‍കുമാര്‍
മേപ്പയ്യൂര്‍: ലോക്‌നാഥ് ബെഹ്‌റയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പിയാക്കിയതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍ കുമാര്‍.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങള്‍ ജനാധിപത്യ കേരളം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ദല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കേരളത്തില്‍ മടങ്ങിയെത്തിയ അതേദിവസം ബെഹ്‌റയെ നിയമിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. എന്‍.ഐ.എ അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു അന്ന് ബെഹ്‌റ. ലാവ്‌ലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ഇത് ചെയ്തത്. കേരളത്തില്‍ ബി.ജെ.പിയും സി.പി.എമ്മും ഒത്തുകളിക്കുകയാണ്. ജനങ്ങളെ ജാതീയമായി വേര്‍തിരിക്കാനും വിശ്വാസി, അവിശ്വാസി ഏറ്റുമുട്ടലിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദീര്‍ഘ വീക്ഷണമില്ലാത്ത നടപടിയാണ് ശബരിമല വിഷയത്തെ വഷളാക്കിയത്. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളുടെ പരാതി പരിഹരിക്കാന്‍ കഴിയാത്തവരാണ് സ്ത്രീകളെക്കൊണ്ട് മതില്‍ നിര്‍മ്മിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.കെ ദാസന്‍ അധ്യക്ഷനായി. ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി കെ. സുരേന്ദ്രന്‍, മുനീര്‍ എരവത്ത്, രാജേഷ് കീഴരിയൂര്‍, കെ.പി വേണുഗോപാല്‍, ഇടത്തില്‍ രാമചന്ദ്രന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."