HOME
DETAILS
MAL
റേഷന്‍ കാര്‍ഡ്: മുന്‍ഗണന പട്ടികയിലുള്ള അനര്‍ഹര്‍ക്കെതിരേ കൂടുതല്‍ കര്‍ക്കശ നടപടികള്‍
backup
July 31 2017 | 20:07 PM
കോട്ടയം: കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതിന് റേഷന്‍ വിതരണത്തിനായുളള മുന്‍ഗണനാ പട്ടികയില്‍ തെറ്റായ വിവരങ്ങള്‍ നല്കി കയറി കൂടിയിട്ടുളള അനര്‍ഹര്‍ക്കെതിരെ കൂടുതല്‍ കര്‍ക്കശ നടപടികളുമായി ജില്ലാ ഭരണകൂടം. അനര്‍ഹരെന്ന് കണ്ടെത്തിയാല്‍ അത്തരക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമവും അവശ്യ വസ്തു നിയമവും അനുസരിച്ച് നടപടി എടുക്കാന്‍ ജില്ലാ കളക്ടര്‍ സി.എ ലത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
മുന്‍ഗണനാ പട്ടികയിലെ അനര്‍ഹരെ കണ്ടെത്തുന്നതിനുളള പരിശോധനകള്‍ ശക്തമാക്കാന്‍ നേരത്തെ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സംശയം തോന്നുന്ന കേസുകളില്‍ അര്‍ഹത പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥര്‍ നേരിട്ടും വീടുകളില്‍ എത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."