മോദിയുടെ ദലിത് സ്‌നേഹത്തിനെതിരേ പ്രതിപക്ഷം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദലിത് പ്രസ്താവനകള്‍ക്കെതിരേ പ്രതിപക്ഷ കക്ഷികള്‍. മോദിയുടെ ഇപ്പോഴത്തെ ദലിത് സ്‌നേഹം വ്യാജമാണെന്ന് കോണ്‍ഗ്രസ് ബിഎസ്പി എസ്പി പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു.
മോദിയുടെ പ്രസ്താവന വെറും നാടകം മാത്രമാണ്. ഇത്രയും കാലം ദലിത് പീഡനത്തെപ്പറ്റി മിണ്ടായിരുന്ന പ്രധാനമന്ത്രിയും ബിജെപിയും തെരെഞ്ഞെടുപ്പു തന്ത്രത്തിന്റെ ഭാഗമായാണ് ദലിത് സ്‌നേഹം കാണിക്കുന്നതെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു.
മോദി രാഷ്ട്രീയ അവസരവാദിയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. വൈകിവന്ന മോദിയുടെ തിരിച്ചറിവ് ഇന്ത്യയില്‍ ദലിതരുടെ സ്ഥിതി എത്രത്തോളം ഭീകരമാണെന്ന് മനസിലാക്കാന്‍ കഴിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
'നിങ്ങള്‍ക്കെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, ആരെയെങ്കിലും ആക്രമിക്കണമെന്നു തോന്നുന്നുണ്ടെങ്കില്‍, എന്റെ ദലിത് സുഹൃത്തുക്കളെയല്ല, എന്നെ ആക്രമിക്കൂ' എന്നാണ് മോദി തെലങ്കാനയില്‍ പ്രസംഗിക്കുന്നതിനിടെ പറഞ്ഞത്. അക്രമികളെ വ്യാജ പശു സംരക്ഷകര്‍ എന്നു പരാമര്‍ശിച്ചായിരുന്നു മോദിയുടെ പ്രതികരണം.
പശുവിന്റെ പേരില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ന്യൂനപക്ഷ ആക്രമണങ്ങളില്‍ ബി.ജെ.പി ആരോപണം നേരിടുന്ന സാഹചര്യത്തിലാണ് മറുപടിയുമായി മോദിയെത്തിയത്. കഴിഞ്ഞമാസം ഗുജറാത്തിലുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ദലിതര്‍ ഇപ്പോഴും പ്രക്ഷോഭത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."