HOME
DETAILS
MAL
ബ്രോക്കര്‍മാര്‍ക്ക് സ്റ്റോക്ക് രേഖകള്‍ 13 ഭാഷകളില്‍ക്കൂടി ലഭ്യമാക്കുന്നു
backup
August 08 2016 | 15:08 PM
മുംബൈ: സെക്യൂരിറ്റി മാര്‍ക്കറ്റിലെ മധ്യസ്ഥന്മാര്‍ക്ക് ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമെ 13 പ്രാദേശിക ഭാഷകള്‍ കൂടി അനുവദിക്കണമെന്ന് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ നിര്‍ദേശം.
സ്റ്റോക്ക് മാര്‍ക്കറ്റില്‍ പാടില്ലാത്തതും പാടുള്ളതുമായ കാര്യങ്ങളടക്കം വിശദ വിവരങ്ങള്‍ ബ്രോക്കര്‍മാര്‍ക്ക് നല്‍കണമെന്നാണ് സെബിയുടെ നിര്‍ദേശം. പുതിയ നിര്‍ദേശപ്രകാരം മലയാളത്തിലും ഇനി സെക്യൂരിറ്റി മാര്‍ക്കറ്റ് വിവരങ്ങള്‍ ലഭ്യമാവും.
അസമീസ്, ബംഗാളി, ഗുജറാത്തി, കന്നട, കശ്മീരി, കൊങ്കണി, മറാത്തി, ഒറിയ, പഞ്ചാബി, സിന്ധി, തമിഴ്, തെലുഗ്, ഉര്‍ദു ഭാഷകളും പുതുതായി അനുവദിച്ചതില്പ്പെടും. എല്ലാ രേഖകളും ഈ ഭാഷകളിലെല്ലാം മധ്യസ്ഥന്മാര്‍ക്ക് വെബ്സൈറ്റിലൂടെ ലഭ്യമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."