മന്ത്രിയുടെ നാട്ടില്‍ ട്രാഫിക് അവതാളത്തില്‍
കൊട്ടിയം: നൂലിലും കയറിലും കെട്ടി ഉണ്ടാക്കിയ ഗതാഗതപരിഷ്‌ക്കരണം പൂര്‍ണതയിലെത്താതെ കണ്ണനല്ലൂര്‍ ജങ്ഷന്‍ കിതയ്ക്കുന്നു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ മണ്ഡലമായിട്ടും, മന്ത്രി പേരിനു പോലും തിരിഞ്ഞുനോക്കുന്നില്ലെന്നു പരാതിയുണ്ട്. വാഹനങ്ങള്‍ പോകാന്‍ വണ്‍വേ തിരിച്ചത് മുഴുവന്‍ കയറുപയോഗിച്ചാണ്. മാസങ്ങളായി ഇതാണ് കണ്ണനല്ലൂരിലെ സ്ഥിതി. ഒരിടത്തും കാല്‍നടയാത്രക്കാര്‍ക്കായി സീബ്രാ ലൈനുമില്ല.
റോഡിലെ തിരക്ക് കുറഞ്ഞെങ്കിലും പലയിടത്തും ടാര്‍ ചെയ്യാത്തതു മൂലമുണ്ടാകുന്ന പൊടി ശ്വസിക്കേണ്ട ഗതികേടിലാണ് നാട്ടുകാരും കച്ചവടക്കാരും യാത്രക്കാരും.
കണ്ണനല്ലൂര്‍ ജങ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനു വേണ്ടിയും ജങ്ഷന്റെ മുഖഛായ മാറ്റിയെടുക്കുന്നതിനും വേണ്ടിയുള്ള നടപടിയാണ് പാതിവഴിയിലായത്. മന്ത്രി ജെ മേഴ്‌സികുട്ടിയമ്മയുടെ നേതൃത്വത്തിലെടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് കോടികള്‍ മുടക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിന്റെ ആദ്യഘട്ടം പോലും എങ്ങുമെത്തിയിട്ടില്ല.
കണ്ണനല്ലൂര്‍ ലൈബ്രറിയ്ക്കു മുന്നിലൂടെയുള്ള വണ്‍വേ റോഡ് ടാര്‍ ഇടാതെ നാട്ടുകാരെ പൊടി തീറ്റിക്കുകയാണ് അധികൃതര്‍. ടാര്‍ ചെയ്യുന്ന പ്രവര്‍ത്തി ഇപ്പോഴത്തെ തുകയ്ക്ക് ഏറ്റെടുക്കാന്‍ ആളെ കിട്ടാതിരിക്കുന്നതാണ് കാരണം.
നേരത്തെ കണ്ണനല്ലൂര്‍ ജങ്ഷനില്‍ സംസ്ഥാന ഹൈവേക്കരികില്‍ നിന്നിരുന്ന വെയിറ്റിംഗ് ഷെഡും റോഡിന്റെ മധ്യഭാഗത്തായി സ്ഥാപിച്ചിരുന്ന ട്രാഫിക് ഐലന്റും പൊളിച്ചു മാറ്റിയിരുന്നു.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാക്കുന്ന പ്ലാന്‍ അനുസരിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയെന്നാണ് ആദ്യം പറഞ്ഞിരുന്നത്.
എന്നാല്‍ ഒന്നും നടപ്പായിട്ടില്ല. വെയിറ്റിംഗ് ഷെഡ് പൊളിച്ചു മാറ്റിയതോടെ യാത്രക്കാര്‍ക്ക് നില്‍ക്കാനായി പേരിന് നിര്‍മ്മിച്ച ബദല്‍ സംവിധാനം വലിയ പ്രയോജനമൊന്നുമില്ലാത്ത സ്ഥലത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."