നടിയെ ആക്രമിച്ച കേസ്: വിചാരണ ശനിയാഴ്ച്ച പുനരാരംഭിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ശനിയാഴ്ച്ച പുനരാരംഭിക്കും. ഹൈക്കോടതി നിര്‍ദേശ പ്രകാരം വനിതാ ജഡ്ജുള്ള കൊച്ചിയിലെ സി.ബി.ഐ കോടതിയാണ് വിചാരണ നടത്തുന്നത്.
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കണമെന്ന ദിലീപിന്റെ ഹരജിയില്‍ തീരുമാനമുണ്ടാകുന്നത് വരെ കേസിന്റെ വിചാരണ സുപ്രികോടതി സ്റ്റേ ചെയ്തിരുന്നു. സുപ്രിം കോടതി ഹരജി തീര്‍പ്പാക്കിയതിനാല്‍ നാളെ തന്നെ വിചാരണ നടപടികള്‍ സി.ബി.ഐ കോടതിയില്‍ ആരംഭിച്ചേക്കും. ദൃശ്യങ്ങളടങ്ങിയ മെമ്മറിക്കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കാനാവില്ലെന്നും അതേസമയം, ദിലീപിന് ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നുമാണ് സുപ്രിംകോടതി ഇന്ന് വിധിച്ചത്.
വനിതാ ജഡ്ജി വേണമെന്ന പരാതിക്കാരിയുടെ ആവശ്യത്തെ തുടര്‍ന്ന് കേസ് പരിഗണിച്ചിരുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നും കേസ് ഫയലുകള്‍ കൊച്ചിയില്‍ വനിതാ ജഡ്ജിയുള്ള സി.ബി.ഐ കോടതിയിലേക്ക് മാറ്റി വിചാരണയുടെ പ്രാഥമിക നടപടി ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രിം കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."