ഓണക്കാലം ഇക്കുറി മേളകളാല്‍ സമൃദ്ധം
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര താലൂക്കിലുടനീളം ഇക്കുറി ഓണക്കാലം മേളകളാല്‍ സമ്പന്നമാക്കുന്നതിനുളള തയാറെടുപ്പിലാണ് സംഘാടകര്‍.
നെയ്യാര്‍ മേള , മാരായമുട്ടത്ത് ചിറ്റാര്‍ മേള , ചെങ്കലില്‍ ജലോത്സവം , ബാലരാമപുരത്ത് ഓണാഘോഷം തുടങ്ങി വൈവിധ്യമാര്‍ന്ന മേളകളാണ് സന്ദര്‍ശകര്‍ക്കായി തയാറാകുന്നത്.
ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങള്‍ തയാറായിവരുന്നു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 19 ദിവസം നീണ്ടു നില്‍ക്കുന്ന നെയ്യാര്‍ മേള സംഘടിപ്പിക്കുന്നത്.
സംസ്ഥാന വിനോദസഞ്ചാര വാരാഘോഷത്തിന്റെ വേദി കൂടിയായതിനാല്‍ നെയ്യാറ്റിന്‍കരക്ക് ഉത്സവ പൊലിമ കൂടും.
നെയ്യാറ്റിന്‍കര നഗരസഭയും വിവിധ പഞ്ചായത്തുകളും അടക്കം സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ ഒരേ മനസോടെ അണിനിരക്കുന്ന മേളയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഇക്കുറി അരങ്ങേറും.
നാടകമേള , ഡോക്യുമെന്ററി ഫെസ്റ്റ് , മാരത്തോണ്‍ പ്രതിഭാസംഗമം , ആദിവാസി ഊര് , ചക്കമ ഹോത്സവം , മെഡിക്കല്‍ എക്‌സിബിഷന്‍ , ഖാദി ഗ്രാമോദ്യോഗ് മേള തുടങ്ങിയ ഇനങ്ങള്‍ പരിപാടിയില്‍ ഉള്‍പ്പെടും.
ഓണാഘോഷങ്ങളുടെ ഭാഗമായി മാരായമുട്ടം സര്‍വിസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചിറ്റാര്‍ മേള ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 12 വരെ മാരായമുട്ടത്ത് നടക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ മാരായമുട്ടം സുരേഷ് , ജനറല്‍ കണ്‍വീനര്‍ ബിനില്‍ മണലുവിള അറിയിച്ചു.
ജില്ലയിലെ കൈത്തറിയുടെ ഈറ്റില്ലമായ ബാലരാമപുരത്തും വിപുലമായ ഓണാഘേഷങ്ങള്‍ക്കുളള ഒരുക്കങ്ങള്‍ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."