മഹാരാഷ്ട്രയില്‍ ഉദ്ധവ് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും
മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ത്രകക്ഷിമന്ത്രിസഭ ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടും. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ നിലവില്‍ 170 പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്. രണ്ട് മണിക്കാണ് മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുക.
ഡിസംബര്‍ 3 നകം വോട്ടെടുപ്പ് നടത്താനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. പ്രോടേം സ്പീക്കറായി എന്‍.സി.പി നേതാവ് ദിലിപ് പാട്ടീലിനെ നിയമിച്ചിട്ടുണ്ട്. സ്പീക്കര്‍ തെരഞ്ഞെടുപ്പും ഇന്ന് നടക്കും. പൃഥിരാജ് ചവാനാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി.
അതിനിടെ മഹാരാഷ്ട്രയില്‍ ബിജെപി വീണ്ടും കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്നും വിശ്വാസവോട്ടെടുപ്പില്‍
ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുവെന്നും ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."