HOME
DETAILS
MAL
ചങ്ങനാശ്ശേരിയില്‍ കുടുംബത്തിലെ മൂന്നുപേര്‍ തൂങ്ങിമരിച്ച നിലയില്‍
backup
November 30 2019 | 05:11 AM
കോട്ടയം: ചങ്ങനാശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മകനുമാണ് ജീവനൊടുക്കിയത്. ചങ്ങനാശേരി ഇത്തിത്താനത്താണ് നാടിനെ നടുക്കിയ സംഭവം. ഇത്തിത്താനം പൊന്‍പുഴ പാലമൂട്ടില്‍ രാജപ്പന്‍ നായര്‍ (71) ഭാര്യ സരസമ്മ (65), ഇളയമകന്‍ രാജീവ് (35 ) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. പൊലിസ് നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."