ലോക ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു
ഹരിപ്പാട്: ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുവാന്‍ ആത്മാര്‍ഥമായ ശ്രമങ്ങളുണ്ടാകേണ്ടതുണ്ടെന്നും ഒരു ദിനാചരണത്തിലേക്കൊതുങ്ങേണ്ട ഉത്തരവാദിത്വങ്ങളല്ല അവയെന്നും സബ് കലക്ടര്‍ കൃഷ്ണതേജ ഐ.എ.എസ് അഭിപ്രായപ്പെട്ടു.
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചുള്ള സബര്‍മതിയിലെ ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സബര്‍മതി ചെയര്‍മാന്‍ ജോണ്‍ തോമസ് അധ്യക്ഷനായ ചടങ്ങില്‍ ഹരിപ്പാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ വിജയമ്മ പുന്നൂര്‍മഠം കലാ മത്സരങ്ങളുടെ ഉദ്ഘാടനം ചെയ്തു.
സബര്‍മതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എസ്. ദീപു, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി, നഗരസഭ വൈസ് ചെയര്‍മാന്‍ കെ.എം രാജു, നഗരസഭ കൗണ്‍സിലര്‍മാരായ ബി. ബാബുരാജ്, സി.രാജലക്ഷ്മി, സി.പ്രസന്നകുമാരി, എം.സജീവ്, കാട്ടില്‍ സത്താര്‍, സി. ചന്ദ്രവല്ലി, എസ്. രജനി, ബ്ലോക്ക് പഞ്ചായത്തംഗം ഷംസുദ്ദീന്‍ കായിപ്പുറം, ഹരിപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മനോജ്, ജില്ലാ ശിശു ക്ഷേമ സമിതി വൈസ് ചെയര്‍മാന്‍ സി.എന്‍.എന്‍ നമ്പി, കലാമണ്ഡലം കൃഷ്ണപ്രസാദ്, കെ.എസ് ഹരികൃഷ്ണന്‍, അബ്ബാദ് ലുത്ഫി, പ്രിന്‍സിപ്പല്‍ ശ്രീലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സബര്‍മതി വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
അമ്പലപ്പുഴ: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്തിന്റെയും സമഗ്ര കേരള ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ അമ്പലപ്പുഴയുടെയും നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി കോണ്‍ഫറന്‍സ് ഹാളിലായിരുന്നു പരിപാടി. വണ്ടാനം സ്വദേശിയായ സെബിന്‍ എന്ന കുട്ടിയുടെ വീട്ടില്‍ നിന്നും ആരംഭിച്ച ദീപശിഖ റാലി ഗവ. മോഡല്‍ ഹൈസ്‌കൂള്‍ എന്‍.സി.സി കേഡറ്റുകള്‍ നയിച്ചു.
ഭിന്നശേഷിദിനാചരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു. രാജുമോന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെര്‍പേഴ്‌സണ്‍ ഷീജ നൗഷാദ് അധ്യക്ഷനായി. പഠന ഉല്‍പന്നങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സത്ത് നിര്‍വഹിച്ചു. യോഗത്തിന് ശേഷം ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികളും നടന്നു.
പട്ടണക്കാട്: സമഗ്ര ശിക്ഷ, ബി.ആര്‍.സി തുറവൂരിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായുള്ള 'കൈകോര്‍ക്കാം ഒന്നാകാം' പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ ഉദ്ഘാടനം ചെയ്തു.
ഇതോടനുബന്ധിച്ച് നടന്ന ദീപശിഖാ പ്രയാണം പട്ടണക്കാട് ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് റ്റി.എം. ഷെരിഫ് ഫ്‌ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചയാത്ത് വൈസ് പ്രസിഡന്റ് സി. റ്റി.വിനോദ് ഭിന്നശേഷി ദിന സന്ദേശം കൈമാറി. പട്ടണക്കാട് ബ്ലോക്ക് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരന്‍, തുറവൂര്‍ ബി.പി.ഒ ജെ.എ അജിമോന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വത്സല തമ്പി, ജില്ല പഞ്ചായത്ത് അംഗം സന്ധ്യ ബെന്നി, സിനിമ സീരിയല്‍ താരം സ്‌നേഹലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
തൃക്കുന്നപ്പുഴ : ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ സൗജന്യ ദന്തപരിശോധനാ ക്യാമ്പും മധുര പലഹാര വിതരണവും സംഘടിപ്പിച്ചു.
വാര്‍ഡ് മെമ്പര്‍ സുധിലാല്‍ തൃക്കുന്നപ്പുഴയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.അമ്മിണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീകല, പഞ്ചായത്ത് അസി.സെക്രട്ടറി മണിക്കുട്ടന്‍ , സി.ഡി.എസ് മെമ്പര്‍ ശോഭന ജി. പണിക്കര്‍ , എ.ഡി.എസ് ഭാരവാഹികളായ പ്രഭ , മഞ്ചു, വസുമതി, മായാദേവി ,റീത്ത , ഹിത്ത് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. തൃക്കുന്നപ്പുഴയിലെ വി.എസ്. ദന്തല്‍ ക്ലിനിക്കിലെ ഡോക്ടര്‍ ബി.സമിത്ത് ക്യാമ്പിന് നേതൃത്വം നല്‍കി. തുടര്‍ ചികിത്സ ആവശ്യമുള്ള കുട്ടികള്‍ക്ക് ചികിത്സ സൗജന്യമായി നല്‍കും.
പൊതുപ്രവര്‍ത്തകനായ ഹിത്ത് ജോണ്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. പൂച്ചാക്കല്‍: വടുതല നദ്‌വത്തുല്‍ ഇസ്‌ലാം യു.പി സ്‌കൂള്‍ ഭിന്നശേഷി ദിനാചരണ പരിപാടികള്‍ നടത്തി.
ഭിന്നശേഷി മേഖലയിലെ അഭിനയ ചിത്രകലാ രംഗത്തെ പ്രതിഭയായ പൂച്ചാക്കല്‍ നിഷാദിനെ പി.റ്റി.എ പ്രസിഡന്റ് ജലീല്‍ അരൂക്കുറ്റി ആദരിച്ചു. വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത സ്‌കൂളിലെ 15 ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കും പൂച്ചാക്കല്‍ നിഷാദ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സ്‌കൂള്‍ ഗ്രൗണ്ടില്‍ വിവിധ കലാപ്രകടനങ്ങളും നടന്നു. ഹെഡ്മിസ്ട്രസ് സി.എം.സലീമ സ്വാഗതം പറഞ്ഞു. ദിനാചരണ കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ വി.ഐ.ബീനാകുമാരി, ജൂനി ജലാല്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പി.എ.അന്‍സാരി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."