ഭാഷാസമര, റാസിഖ് അനുസ്മരണ സമ്മേളനം സമാപിച്ചു
താനൂര്‍: കൊലപാതക അക്രമ രാഷ്ട്രീയത്തെ ജനാധിപത്യ മാര്‍ഗത്തില്‍ എതിര്‍ത്ത് മുന്നോട്ട് പോകാനാണ് മുസ്ലിംലീഗ് ശ്രമിക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
വിദ്യാലയങ്ങളില്‍ നിന്നും അറബി ഭാഷയെ ഇല്ലാതാക്കാനുള്ള ഇടത് സര്‍ക്കാര്‍ നീക്കത്തിനെതിരേ യൂത്ത്ലീഗ് ചോരചിന്തി നടത്തിയ സമരമാണ് എണ്‍പതിലെ ഭാഷാസമരം. നായനാര്‍ സര്‍ക്കാറിന്റെ തകര്‍ച്ചക്ക് പോലും യൂത്ത്ലീഗിന്റെ ഈ സമരം ഹേതുവായെന്നും കെ.പി.എ മജീദ് പറഞ്ഞു. 'അക്രമരാഷ്ട്രീയത്തിനെതിരേ ജനാധിപത്യപ്രതിരോധം' എന്ന മുസ്ലിം യൂത്ത്ലീഗ് താനൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ കാംപയിന്റെ ഭാഗമായി ഉണ്യാല്‍ സിറ്റി പ്ലാസ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഭാഷാസമര സമൃതിയും റാസിഖ് അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത്ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദ് മോര്യ അധ്യക്ഷനായി.
യൂത്ത്ലീഗ് മുന്‍ജില്ലാ ജനറല്‍ സെക്രട്ടറി ഉസ്മാന് താമരത്ത് മുഖ്യപ്രഭാഷണം നടത്തി. പി ഇസ്മാഈല്‍ പത്തംപാട് റാസിഖ് അനുസ്മരണ പ്രഭാഷണം നടത്തി.
കെ കുട്ടി അഹമ്മദ് കുട്ടി, അബ്ദുറഹ്മാന് രണ്ടത്താണി, കുറുക്കോളി മൊയ്തീന്, പി.എ റഷീദ്, കെ.എന്‍ മുത്തുക്കോയ തങ്ങള്‍, എം.പി അഷ്റഫ്,നൂഹ്കരിങ്കപ്പാറ, പി.ടി.കെ കുട്ടി, സി.കെ.എം ബാപ്പു ഹാജി, ഹനീഫ പുതുപ്പറമ്പ്, എന്‍.വി മോഹന്‍ദാസ്, വി.കെ.എ ജലീല്‍, പി അലി, ടി.വി കുഞ്ഞന്‍ ബാവ ഹാജി, സി മുഹമ്മദ് അഷറഫ്, സയ്യിദ് ഉമറലി തങ്ങള്‍, കെ.സി ബാവ, കെ.പി അലിക്കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."