പെരുമണ്ണ് ദുരന്തത്തിന് പത്ത് വര്‍ഷം 10 വര്‍ഷത്തിനു ശേഷം കേസ് വിചാരണ തുടങ്ങി
ഇരിക്കൂര്‍: കേരളത്തെ നടുക്കിയ പെരുമണ്ണ് ദുരന്തത്തിന് ഇന്നേക്ക് പത്തുവര്‍ഷം പിന്നിടുന്നു. 2008 ഡിസംബര്‍ നാലിനു വൈകിട്ടാണ് സ്‌കൂളില്‍ നിന്നു വീട്ടിലേക്കു പോകുകയായിരുന്ന കുട്ടികളെ പിന്‍ഭാഗത്തു കൂടി വന്ന ക്വാളിസ് വാഹനം ഇടിച്ചുതെറിപ്പിച്ചത്.
ഇരിക്കൂറിനടുത്ത പെരുമണ്ണ് നാരായണവിലാസം എ.എല്‍.പി സ്‌കൂളിലെ 21 കുട്ടികളായിരുന്നു അപകടത്തില്‍പെട്ടത്. അപകടത്തില്‍ പരുക്കേറ്റ പത്തുകുട്ടികള്‍ സംഭവസ്ഥലത്തുവച്ചും വിവിധ ആശുപത്രികളില്‍ വച്ചും മരിക്കുകയും 11 കുട്ടികള്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റ 11 കുട്ടികളില്‍ പൂജലക്ഷ്മി, സുധേഷ്ണ എന്നീ കുട്ടികളുടെ ആരോഗ്യാവസ്ഥ ഇപ്പോഴും ശരിയാവാതെ ചികിത്സയിലാണ്. വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ സജ്‌നയുടെയും സാന്ദ്രയുടെയും രക്ഷാകര്‍ത്താക്കളും പിതാക്കളുമായ കുമ്പത്തി സജീവനും മടപ്പുരക്ഷേത്ര സമീപത്തെ സി. സുരേന്ദ്രനും മരണപ്പെട്ടതും ഇവരുടെ കുടുംബങ്ങളെ ഏറെ ദു:ഖത്തിലാക്കിയിരിക്കയാണ്. കഴിഞ്ഞ മാസമാണ് കേസില്‍ വിചാരണ തുടങ്ങിയത്. കേസില്‍ 72 സാക്ഷികളാണുള്ളത്. അഞ്ചു പേരെ മാത്രമാണ് വിചാരണ ചെയ്തത്. ഇനിയും 67 പേരെ വിസ്തരിക്കാനുണ്ട്.
ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ നിത്യസ്മരണക്കായി സംസ്ഥാന പാതയരികില്‍ മുന്നുസെന്റ് സ്ഥലം സി.വി കൃഷ്ണവാര്യര്‍ നല്‍കിയിരുന്നു. രക്ഷിതാക്കളുടെയും സര്‍ക്കാറിന്റെയും സഹായത്തില്‍ പത്ത് ലക്ഷം രൂപ ചിലവില്‍ സ്മൃതിമണ്ഡപം നിര്‍മിച്ചത് പെരുമണ്ണ് ദുരന്ത സ്മാരകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."