ഷൈനിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
ഉരുവച്ചാല്‍: ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ ജോലിക്ക് പേകവെ നിര്‍മ്മലഗിരി കോളജിന് സമീപം നീറോളിച്ചാലില്‍ വച്ച് അപകടത്തില്‍ മരിച്ച ഷൈനിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.
ഇന്നലെ രാവിലെയാണ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ് ഇടിച്ചത്. ഷൈനിയുടെ മൃതദേഹം ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തിച്ചു സംസ്‌കരിച്ചു. ജോലിക്കുപോയ യാത്ര അന്ത്യയാത്രയായത് മാലൂരിനെ നൊമ്പരത്തിലാക്കി. പരുക്കേറ്റ ഭര്‍ത്താവ് സദാനന്ദന്‍ തലശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
വന്‍ജനാവലിയാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഓലക്കല്‍ വീട്ടിലെത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍, വല്‍സന്‍ പനോളി, ധനഞ്ജയന്‍, സുരേഷ് ബാബു, കാഞ്ഞിരോളി രാഘവന്‍, എ. ജയരാജന്‍ വീട്ടിലെത്തി അനുശോചിച്ചു.
തലശ്ശേരി - വളവുപാറ റോഡ് വീതി കൂട്ടിയതോടെ വാഹനങ്ങള്‍ ചീറിപ്പായുന്നത് പതിവു കാഴ്ചയാണ്. ഇന്നലെ അപകടം നടന്ന നീറോളിച്ചാലില്‍ അപകട മേഘലയും നിരവധി അപകടങ്ങള്‍ നടന്ന സ്ഥലവുമാണ്. സ്വകാര്യ ബസുകള്‍ ഒരുനിയന്ത്രണവുമില്ലാതെ തലങ്ങും വിലങ്ങും ചീറിപ്പായുന്നത് യാത്രക്കാരെ ഭീതിയിലാക്കുന്നുവെന്ന് യാത്രക്കാര്‍ പരാതി പറയുന്നുണ്ട്. വിമാനത്താവളം കൂടി വരുന്നതോടെ വാഹനസഞ്ചാരം വര്‍ധിക്കുന്നതിനാല്‍ റോഡ് വീതി കൂടിയ കുത്തുപറമ്പ് റോഡില്‍ അപകട മേലയായ സ്ഥലങ്ങളില്‍ സിഗ്നലും റിഫ്‌ളക്ടറും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
ഇന്നലെ രാത്രി ആറോടെ ഉരുവച്ചാല്‍ - കൂത്തുപറമ്പ് റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റിരുന്നു. അപകട മേഘലയായ ഈ സ്ഥലത്ത് നേരത്തെ നിരവധി അപകടങ്ങള്‍ നടക്കുകയും നിരവധി പേരുടെ ജീവന്‍ പൊലിയുകയും ചെയ്തിരിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."