HOME
DETAILS
MAL
മന്ത്രി ജലീലിനെ സഭയില്‍ ബഹിഷ്ക്കരിക്കും-ചെന്നിത്തല
backup
December 04 2018 | 06:12 AM
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ നിയമസഭയില്‍ ബഹിഷ്ക്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭാ നടപടികള്‍ ബഹിഷ്ക്കരിച്ച് പുറത്തെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മന്ത്രി ജലീലിന്റെ ഔദ്യോഗിക പരിപാടികളും ബഹിഷ്ക്കരിക്കുമെന്ന് ചെന്നിത്തല അറിയിച്ചു.
സഭാ നടപടികളോട് സഹകരിക്കാമെന്ന് അറിയിച്ചിട്ടും മന്ത്രിമാര്‍ അടക്കമുള്ളവര്‍ പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുകയാണ് ഉണ്ടായതെന്നും ചെന്നിത്തല ആരോപിച്ചു.
പ്രതിപക്ഷാംഗങ്ങളുടെ പ്രസംഗം തടസപ്പെടുത്താന്‍ മന്ത്രിമാര്‍ ശ്രമിച്ചതായി എം.കെ മുനീര്‍ ആരോപിച്ചു. ബന്ധുനിയമനത്തെ ചൊല്ലി ഭരണപക്ഷവുമായുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."