HOME
DETAILS
MAL
വിദ്യാര്‍ഥികള്‍ സാമൂഹിക പുരോഗതിയുടെ വക്താക്കളാവണം: ഡോ. ഡി. ബാബു പോള്‍
backup
July 31 2017 | 22:07 PM
തിരുവനന്തപുരം: രാജ്യപുരോഗതിക്കും നാടിന്റെ നന്മക്കും ഭാഗധേയം നിര്‍ണയിക്കേണ്ട വിദ്യാര്‍ഥികള്‍ വരാനിരിക്കുന്ന തലമുറയുടെ സാമൂഹിക പുരോഗതിയുടെയും വക്താക്കളാവണമെന്ന് മുന്‍ചീഫ് സെക്രട്ടറിയും പ്രമുഖ ചിന്തകനുമായ ഡോ. ഡി. ബാബുപോള്‍ അഭിപ്രായപ്പെട്ടു.
സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച ടാലന്റ് പ്രതിഭായാത്രയില് വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് ലക്ഷം വിദ്യാര്‍ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുപ്പതോളം വിജയികളായ പ്രതിഭകളാണ് പരിപാടിയില്‍ പങ്കെടുത്തത്.
ശില്പശാലയുടെ വിവിധ സെഷനുകള്‍ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്സല് രാമന്തളി, ഭാരവാഹികളായ റിസാല്‍ ദര് അലി ആലുവ, സജീര്‍ കാടാച്ചിറ, യാസര്‍ അറഫാത്ത് ചെര്‍ക്കള, നാസിഫ് തൃശൂര്‍, അസ്ലഹ് മുതുവല്ലൂര്‍, അംജദ് തിരൂര്‍ക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."