ചേലേമ്പ്രയിലെ മുടങ്ങിക്കിടന്ന ജലനിധി പദ്ധതി യാഥാര്‍ഥ്യമാകുന്നു
ചേലേമ്പ്ര: ടാങ്ക് നിര്‍മാണത്തിലെ അവ്യക്തത മൂലം മുടങ്ങിക്കിടന്ന ചേലേമ്പ്രയിലെ ജലനിധി പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. പദ്ധതിക്കുള്ള ടാങ്ക് നിര്‍മാണത്തിന്റെ പ്രവൃത്തിക്ക് തുടക്കമായി. കാക്കഞ്ചേരി കിന്ഫ്രയിയുടെ 12 സെന്റ് സ്ഥലത്ത് ജലവിഭവ വകുപ്പില്‍നിന്നു ലഭിച്ച 2.70 കോടി രൂപ ചെലവഴിച്ചാണ് ടാങ്ക് നിര്‍മാണം. ചേലേമ്പ്രയില്‍ 3008 പേരാണ് ജലനിധിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നിലവില്‍ 2800 കുടുംബങ്ങളില്‍ കിന്ഫ്രയില്നിന്നും വെള്ളമെത്തിക്കാനാവശ്യമായ സംവിധാനം പൂര്‍ത്തിയായിരിക്കുന്നു. ബാക്കിയുള്ള വീടുകളിലേക്കാവശ്യമായ നടപടികള്‍ തുടര്‍ന്നു വരുന്നു. ഇതിന്റെ ആദ്യപടിയായി കിന്‍ഫ്ര കോംപൗണ്ടില്‍ 800 മീറ്റര്‍ നീളത്തില്‍ സ്ഥാപിച്ചിരുന്ന 150 എം.എം പൈപ്പുകള്‍ 300 എം.എം പൈപ്പുകളാക്കി മാറ്റിയിട്ടുണ്ട്.
നിലവിലുള്ള കിന്‍ഫ്ര ടാങ്കിനേക്കാള്‍ ആറ് മീറ്റര്‍ ഉയരത്തിലാണ് പുതിയ ടാങ്ക് നിര്‍മിക്കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളമെത്താത്ത പ്രശ്നത്തിന് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ആറ് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഓവര്‍ ഹെഡ് ടാങ്കിന്റേയും 80,000 ലിറ്റര്‍ ശേഷിയുള്ള സീവേജ് ടാങ്കിന്റെയും പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ്് ജമീല മുഹമ്മദ് അധ്യക്ഷയായി.
സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന്മാരായ സി. അബ്ദുള്‍ അസീസ്, കെ.എന്‍ ഉദയകുമാരി, സി. ശിവദാസന്‍, പഞ്ചായത്തംഗങ്ങളായ മുഹമ്മദ് ഇക്ബാല്‍, കെ. ദാമോദരന്‍, കെ.പി രഘുനാഥ്, കിന്‍ഫ്ര മാനേജര്‍ കെ.എസ് കിഷോര്‍ കുമാര്‍, എ ബാലകൃഷ്ണന്, പഞ്ചായത്ത് സെക്രട്ടറി സി. സന്തോഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."