പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളല്‍; പൊറുതിമുട്ടി നാട്ടുകാര്‍
പെരുവള്ളൂര്‍: ജനങ്ങള്‍ക്ക് ദുരിതം വിതച്ച് പെരുവള്ളൂരില്‍ കോഴി മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു. ഇത് തടയുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ കോഴിക്കച്ചവടക്കാരുള്‍പ്പെടെയുള്ള അറവു ശാലകള്‍ക്കെതിരേ കര്‍ശന നടപടിയുമായി മുന്നോട്ട് പോകാന്‍ പെരുവള്ളൂര്‍ പഞ്ചായത്ത് ഒരുങ്ങുന്നു. പഞ്ചായത്തിലെ മൂച്ചിക്കല്‍, കൊല്ലംച്ചിന, കരുത്തേടത്ത് മാട്, സിദ്ദീഖാബാദ് പാടം, കൂമണ്ണ, പുകയൂര്‍ ഞാറങ്ങാട്ട് മാട്, എന്നീ സ്ഥലങ്ങളിലായാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചാക്കുകളിലാക്കിയ കോഴി മാലിന്യങ്ങള്‍ തള്ളിയത്,
മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ സ്ഥാപിച്ച സി.സി.ടി.വി കാമറകള്‍ പരിശോധിച്ചെകിലും വാഹന നമ്പര്‍ വ്യക്തമല്ല. കൂടുതല്‍ പരിശോധന നടത്താനുള്ള ശ്രമത്തിലാണ് നാട്ടുകാരും പഞ്ചായത്ത് അധികൃതരും. തേഞ്ഞിപ്പലം പൊലിലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കച്ചവടക്കാര്‍ക്ക് ബയോഗ്യസ് പ്ലാന്റ് നിര്‍മിക്കാന്‍ ഒരു ലക്ഷവരെ സബ്‌സിഡി നല്‍കാന്‍ പഞ്ചായത്ത് തയാറായിരുന്നു.
ഇതിന്ന് വേണ്ടി കച്ചവടക്കാരുടെ യോഗം കഴിഞ്ഞ മാസം പഞ്ചായത്ത് വിളിച്ച് ചേര്‍ത്തെകിലും ചുരുക്കം ചിലര്‍ മാത്രമാണ് അതിന്ന് മന്നോട്ട് വന്നത്.
ഇക്കാരണത്താല്‍ മാലിന്യ സംസ്‌ക്കരണ സൗകര്യമില്ലാത്ത എല്ലാ കോഴിക്കടകളും അടച്ചു പുട്ടിക്കാനുളള തയ്യാറടെപ്പിലാണ് പഞ്ചായത്ത് ഭരണസമിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."