ഗുരുവായൂരിലെ പ്രസാദഊട്ട് വാഴയിലയില്‍ തന്നെ നടത്താന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദഊട്ട് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ വാഴയിലയില്‍ തന്നെ നടത്താന്‍ ഹൈക്കോടതി നിര്‍ദേശം. പ്രസാദഊട്ടിനുശേഷം വാഴയിലയടക്കമുള്ള മാലിന്യങ്ങള്‍ ഗുരുവായൂര്‍ മുനിസിപ്പാലിറ്റി കാലതാമസമില്ലാതെ നീക്കം ചെയ്യണമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. പ്രസാദഊട്ടിന് വാഴയിലയ്ക്കു പകരം സ്റ്റീല്‍ പ്ലേറ്റ് ഉപയോഗിക്കുന്നതിനെതിരേ ചേറായി സ്വദേശി രാജേഷ് എ നായര്‍ നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
പ്രസാദ ഊട്ടിന് സ്റ്റീല്‍ പ്ലേറ്റുകള്‍ ഉപയോഗിക്കാന്‍ ജൂലായ് ഒന്നിനാണ് ക്ഷേത്രം അധികൃതര്‍ തീരുമാനമെടുത്തത്. വാഴയിലയുള്പ്പെടെയുള്ള മാലിന്യങ്ങള്‍ ഏറ്റെടുത്ത് സംസ്കരിക്കാനാവില്ലെന്ന് ഗുരുവായൂര്‍ മുനിസിപ്പാലിറ്റി അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു തീരുമാനം.
എന്നാല്‍ ഭക്തരുടെ വിശ്വാസത്തിനും ക്ഷേത്രാചാരത്തിന്റെ പവിത്രതയ്ക്കും യോജിക്കുന്നത് വാഴയിലയാണെന്നും ഗുരുവായൂര്‍ ദേവസ്വം നിയമപ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഹരജിയില്‍ പറയുന്നു. തന്ത്രിയാണ് ആചാരാനുഷ്ഠാനങ്ങളിലെ അവസാനവാക്കെന്നിരിക്കെ ദേവസ്വം ഇത്തരമൊരു തീരുമാനമെടുത്തത് ശരിയായില്ലെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."