കേരളത്തില്‍ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരെ 312 കേസുകള്‍: അതിവേഗം പരിഗണിക്കാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരായ കേസുകളുടെ വിചാരണയ്ക്ക് പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രിംകോടതി. ക്രിമിനല്‍ കേസുകളുടെ വിചാരണയ്ക്കായി സാധ്യമായാത്രയും പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ ഹൈക്കോടതികള്‍ക്ക് സുപ്രിം കോടതി നിര്‍ദേശം നല്‍കി. സെഷന്‍സ്, മജിസ്‌ട്രേറ്റ് കോടതികളെ ഇതിനായി വിനിയോഗിക്കണമെന്നും സുപ്രിം കോടതി പറഞ്ഞു.
രാജ്യത്തെ എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കുമെതിരായ കേസ് വിവരങ്ങളെപ്പറ്റി അമിക്കസ് ക്യുറി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തിലാണ് കോടതിയുടെ വിധി. വിവിധ കോടതികളില്‍ നിന്നും സര്‍ക്കാറുകളില്‍ നിന്നും ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് അമിക്കസ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കേരളത്തില്‍ 312 കേസുകള്‍, രാജ്യത്ത് 4122
എം.പിമാര്‍/ എം.എല്‍.എമാര്‍ ഉള്‍പ്പെട്ട 312 കേസുകള്‍ നിലവില്‍ കേരളത്തിലെ വിവിധ കോടതികളുടെ പരിഗണനയില്‍ ഉണ്ടെന്ന് അമിക്കസ് ക്യുറി. ഇതില്‍ 9 കേസ്സുകള്‍ ജില്ലാ കോടതിയുടെ പരിഗണനയില്‍ ആണ്. 10 എണ്ണം സെഷന്‍സ് കോടതിയുടെ പരിഗണനയിലും, 299 കേസ്സുകള്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുമാണ്. ഇന്ത്യയില്‍ ആകമാനം എം.പിമാര്‍/ എം.എല്‍.എമാര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ 4122 കേസ്സുകള്‍ വിവിധ കോടതികളുടെ പരിഗണനയില്‍ ആണ്.
കേരളത്തിലെ കേസുകള്‍ ആദ്യം പരിഗണിക്കണം
കേരളത്തിലും ബിഹാറിലും വിധി ആദ്യഘട്ടത്തില്‍ നടപ്പാക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. ജീവപര്യന്തം ശിക്ഷയുള്ള കേസുകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ഇതിനായി ഹൈക്കോടതി സാധ്യമായത്രയും സെഷന്‍സ്, മജിസ്‌ട്രേറ്റ് കോടതികളെ പ്രത്യേക കോടതികളായി നിശ്ചയിക്കണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.
റിപ്പോര്‍ട്ടിലെ പ്രധാന കേസുകള്‍ ഇവ
- എം.എം മണിക്ക് എതിരെ 1982 ല്‍ രാജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ 2015ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്റ്റേയ്ക്ക് അപേക്ഷ നല്‍കിയതിനാല്‍ കേസ് ഇപ്പോഴും തീര്‍പ്പായില്ല.
- ഇരവിപുരം എം.എല്‍.എ നൗഷാദിന് എതിരായ 1997ലെ കൊലപാതക കേസില്‍ ഇതുവരെ കുറ്റം ചുമത്തിയില്ല. സ്റ്റേ നല്‍കിയത് ഏതു കോടത്തിയെന്നു വ്യക്തമല്ല.
- ടി.വി രാജേഷിന് എതിരെയായ 2012ലെ കേസില്‍ സി.ബി.ഐ അന്വേഷണം തുടരുന്നു. കുറ്റം ചുമത്തിയില്ല.
- കടകംപള്ളി സുരേന്ദ്രന്‍ 24, ആന്റണി ജോണ്‍ 18, സി.കെ ശശീന്ദ്രന്‍ 15, എ.എന്‍ ഷംസീര്‍ എന്നിവര്‍ക്ക് 15 കേസുകളില്‍ ഏറെക്കാലമായി വിചാരണ കത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."