HOME
DETAILS
MAL
സ്കൂളില്‍ കര്‍ക്കിടക കഞ്ഞി വിളമ്പി വിദ്യാര്‍ഥികള്‍
backup
July 31 2017 | 22:07 PM
കരുളായി: കര്‍ക്കിടക മാസത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി പഴമക്കാര്‍ ഉപയോഗിച്ചിരുന്ന മരുന്ന് കഞ്ഞി സ്കൂളില്‍ തയാറാക്കി വിളമ്പി മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് വള@ിയര്‍മാര്‍. പൈതൃക സ്മരണ പുതുക്കുന്നതോടപ്പം ആരോഗ്യ രംഗത്ത് കര്‍ക്കിട കഞ്ഞിയുടെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന സന്ദേശം ഉയര്‍ത്തിപിടിച്ചാണ് വിദ്യാര്‍ഥികള്‍ കര്‍ക്കിടക കഞ്ഞി തയാറാക്കി നല്‍കിയത്. ഡോ. ബീന റസാഖ് വിതരണം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ബഷീര്‍ കോട്ടയില്‍, പ്രിന്‍സിപ്പല്‍ എല്‍.വൈ സുജ, ഗഫൂര്‍ കല്ലറ, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ മുഹമ്മദ് റസാഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."