HOME
DETAILS
MAL
'സ്പര്‍ശം' മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു
backup
July 31 2017 | 22:07 PM
പാണ്ടിക്കാട്: ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള വിവിധ പകര്‍ച്ചപ്പനികള്‍ തടയുന്നതിലും അവയ്ക്കുള്ള ചികിത്സയിലും ഹോമിയോ ഏറെ ഗുണപ്രഥമാണെന്ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ.ഡി.സുനില്‍കുമാര്‍ പറഞ്ഞു. പാണ്ടിക്കട് പ്രതീക്ഷാ ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ദി ഇന്സ്റ്റിറ്റിയൂഷന് ഓഫ് ഹോമിയോപത്സ് കേരള മഞ്ചേരി യൂനിറ്റ് നടപ്പാക്കിവരുന്ന 'സ്പര്‍ശം' മെഡിക്കല്‍ ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്‍വീനര്‍ ഡോ.പി.എ നൗഷാദ് അധ്യക്ഷനായി. പ്രതീക്ഷാ സ്കൂളിലേക്ക് സൗജന്യമായി ലഭിച്ച ഗ്യാസ് സിലിണ്ടര്‍ വാര്‍ഡ് അംഗം ടി.സി ഫിറോസ്ഖാന് സ്കൂളിന് സമര്‍പ്പിച്ചു. ഡോ.മുഹമ്മദ് അസ്ലം, ഡോ.ശരത് ഗോവിന്ദ്, ഡോ.അമീര്‍, അല്രാധ ടീച്ചര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."