HOME
DETAILS
MAL
തമിഴര്‍ക്ക് നീതി ഉറപ്പാക്കണം: ശ്രീലങ്കന്‍ പ്രസിഡന്റിനോട് മോദി
backup
November 30 2019 | 07:11 AM
ന്യൂഡല്‍ഹി: ശ്രീലങ്കയിലെ തമിഴര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ പ്രസിഡന്റ് ഗോതബായ രാജപക്സേയോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സേയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
ശ്രീലങ്കയുടെ സമ്പദ്വ്യസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി 40 കോടി ഡോളറിന്റെ വായ്പയും നല്‍കും. ഇതിന് പുറമെ സോളാര്‍ പവര്‍ പ്രോജക്ടിനായി 10 കോടി ഡോളറിന്റെ വായ്പ ശ്രീലങ്കയ്ക്ക് അനുവദിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഭീകരവാദത്തെ നേരിടാന്‍ ശ്രീലങ്കയെ ഇന്ത്യ സഹായിക്കും. ഇതിനായി അഞ്ചുലക്ഷം ഡോളര്‍ സാമ്പത്തിക സഹായം വായ്പയായി നല്‍കും. ഗോതബായ രാജപക്സേയുടെ സന്ദര്‍ശനം ഇന്ത്യാ-ശ്രീലങ്ക ബന്ധം ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."