ഭിന്നശേഷിക്കാര്‍ക്ക് അവസരസമത്വവും തുല്യപങ്കാളിത്തവും ഉറപ്പാക്കുക പ്രധാനം: മുഖ്യമന്ത്രി
തിരുവനന്തപുരം : ഭിന്നശേഷിക്കാര്‍ക്ക് അവസരസമത്വവും തുല്യപങ്കാളിത്തവും ഉറപ്പാക്കുകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണസംവിധാനം നിസ്സംഗത പുലര്‍ത്തിയാല്‍ ഈ വിഭാഗം അക്ഷരാര്‍ഥത്തില്‍ പുറകോട്ടുപോവും.
അത് സംഭവിക്കാതിരിക്കാന്‍ ഇവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഒട്ടേറെ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക ഭിന്നശേഷി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കെ.വിമോഹന്‍കുമാര്‍, നവകേരള കര്‍മപദ്ധതി കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, സിനിമാതാരം ജോബി, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുദര്‍ശനന്‍.സി, കൗണ്‍സിലര്‍ ഐഷാ ബേക്കര്‍, സമഗ്ര ശിക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയരക്ടര്‍ ഡോ.എ.പി കുട്ടിക്കൃഷ്ണന്‍ സംസാരിച്ചു.
ചടങ്ങില്‍ മികച്ച റിസോഴ്‌സ് അധ്യാപകര്‍ക്കുള്ള അവാര്‍ഡ് വിതരണം മുഖ്യമന്ത്രി നിര്‍വഹിച്ചു. മികവ് തെളിയിച്ച ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളായ നന്ദിത, മേധജ് കൃഷ്ണ (അയ്യപ്പന്‍ അടൂര്‍) എന്നീ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിദ്യാഭ്യാസ മന്ത്രി നല്‍കി. മികവ് 2018 എന്ന പേരില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."