HOME
DETAILS
MAL
ജി.ഡി.പി ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍
backup
November 30 2019 | 07:11 AM
ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ പൊള്ളയാണെന്ന് തെളിയിച്ച് രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്ക് ആറരവര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിലയിലെത്തി. ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ വളര്‍ച്ചാനിരക്ക് 4.5ലേക്കാണ് എത്തിയിരിക്കുന്നത്. തൊട്ടുമുമ്പുള്ള ജൂലൈ മാസത്തില്‍ അവസാനിച്ച പാദത്തില്‍ അഞ്ച് ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്. രണ്ടാം പാദമായ സെപ്റ്റംബറില്‍ അഞ്ചിന് താഴേക്കു വരുമെന്നു സാമ്പത്തിക വിദഗ്ധര്‍ നേരത്തെ പ്രവചിച്ചിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിന്റെ വളര്‍ച്ചാനിരക്ക് ഏഴ് ശതമാനം ആയിരുന്നു. പിന്നീട് ഒക്ടോബര്‍, ഡിസംബര്‍ കാലയളവില്‍ ഇത് 6.6 ശതമാനത്തിലേക്ക് ഇടിഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്ക് 5.8 ശതമാനത്തിലേക്കും താഴ്ന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ അഞ്ച് ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഇപ്പോള്‍ അത് 4.5 ആയി വീണ്ടും താഴേക്ക്. ഇതിനു മുമ്പ് 2013ലെ ആദ്യ പാദത്തിലാണ് ഇയ്രും താഴേക്ക് വളര്‍ച്ചാ നിരക്ക് എത്തുന്നത്. 2013 ജനുവരി മാര്‍ച്ചില്‍ വളര്‍ച്ചാനിരക്ക് 4.3 ശതമാനമായിരുന്നു.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ നിര്‍മാണമേഖലയില്‍ ഒരു ശതമാനത്തിന്റെ വളര്‍ച്ച മാത്രമാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 6.9 ശതമാനമായിരുന്നു. കാര്‍ഷിക മേഖലയില്‍ 2.1 ശതമാനത്തിന്റെ വളര്‍ച്ച മാത്രമാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇത് 4.9 ശതമാനമായിരുന്നു. സേവന മേഖലയില്‍ പബ്ലിക്‌സ് അഡ്മിനിസ്‌ട്രേഷന്‍, പ്രതിരോധം- മറ്റു സര്‍വീസുകള്‍ വിഭാഗം മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ 8.6 ശതമാനത്തില്‍ നിന്ന് 11.6 ശതമാനായി ഇത് ഉയര്‍ന്നു. റിയല്‍ എസ്റ്റേറ്റ് മേഖല ഏഴു ശതമാനത്തില്‍ നിന്ന് 5.8 ശതമാനമായി താഴ്ന്നു.
സാമ്പത്തിക മാന്ദ്യം നേരിടുന്നതിന് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ ഫലവത്താകുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍. വിവിധ ഘട്ടങ്ങളിലായി കേന്ദ്ര ധനാകര്യ മന്ത്രാലയം ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുകൊണ്ടൊന്നും മാന്ദ്യം മറികടക്കാനായിട്ടില്ലെന്നു വ്യക്തമാക്കുന്നതാണ് സ്റ്റാറ്റസ്റ്റിക്കല്‍ ഓഫീസിന്റെ റിപ്പോര്‍ട്ട്.
എന്നാല്‍ കഴിഞ്ഞ ദിവസം തന്നെ ഇക്കുറിയും ജി.ഡി.പി കുറയുമെന്ന സൂചന കേന്ദ്ര മന്ത്രി നിര്‍മല സീതാരമന്‍ നല്‍കിയിരുന്നു. രാജ്യസഭയില്‍ സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഇപ്പോള്‍ ദൃശ്യമാകുന്നത് വളര്‍ച്ചാ മുരടിപ്പാണെന്നും മാന്ദ്യമല്ലെന്നുമായിരുന്നു നിര്‍മലയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."