വനിതാ കമ്മിഷന്‍ അദാലത്ത് : സൈബര്‍ ആക്രമണം; പരാതികളുടെ എണ്ണം കൂടുന്നു
കൊല്ലം: പെണ്‍കുട്ടികള്‍ക്കെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷന്‍ മുമ്പാകെ എത്തുന്ന പരാതികളുടെ എണ്ണം ഏറുന്നു. ഇന്നലെ ആശ്രാമം ഗസ്റ്റ്ഹൗസില്‍ നടന്ന മെഗാ അദാലത്തില്‍ പരിഗണിച്ച 77 പരാതികളില്‍ പത്തോളം കേസുകള്‍ ഈ വിഭാഗത്തില്‍പെട്ടവയായിരുന്നു. പ്രണയത്തില്‍നിന്നും പിന്‍മാറിയതിനെത്തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങള്‍ വഴി നിരന്തരം ആക്രമണം നേരിടുന്ന പെണ്‍കുട്ടിയുടെ പരാതിയും ഇതില്‍ ഉള്‍പ്പെടുന്നു.
പ്രണയബന്ധത്തില്‍നിന്നും പിന്‍മാറുമ്പോള്‍ ശാരീരികമായി ആക്രമിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതില്‍ കമ്മിഷന്‍ അംഗങ്ങളായ എം.എസ്. താര, ഷാഹിദ കമാല്‍, ഷിജി ശിവജി, ഇം.എം. രാധ എന്നിവര്‍ ആശങ്ക പ്രകടിപ്പിച്ചു. ഇന്നലെ പരിഗണിച്ചവയില്‍ 15 പരാതികളില്‍ തീര്‍പ്പു കല്‍പ്പിച്ചു. മൂന്നു പരാതികള്‍ വകുപ്പുതല റിപ്പോര്‍ട്ടിനായി മാറ്റിവച്ചു. 59 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.
ഏഴുകോണില്‍ വീടുകയറി ആക്രമിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടും ഹാജരാകാത്ത എതിര്‍കക്ഷിയെ അടുത്ത അദാലത്തില്‍ ഹാജരാക്കാനും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ദാമ്പത്യ ജീവിതത്തെ യാഥാര്‍ഥ്യ ബോധത്തോടെ സമീപിക്കുന്നതിന് യുവജനങ്ങളെ സഹായിക്കുന്നതിനായി വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നത് പരിഗണനയിലാണെന്ന് കമ്മീഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി.
അടുത്ത അദാലത്ത് ഈ മാസം 11ന് നടക്കും. വനിതാ കമ്മീഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ്‌കുമാര്‍, പാനല്‍ അംഗങ്ങളായ ജയ കമലാസനന്‍, ആര്‍. സരിത, ഹേമ എസ്. ശങ്കര്‍ തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."