നടിയെ ആക്രമിച്ച കേസ്: മൂന്നാം തവണയും കോടതിയിലെത്തിയില്ല, ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കി, കേസിന്റെ വിചാരണ തുടങ്ങി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്‍പതാം പ്രതി സനില്‍ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കി. തുടര്‍ച്ചയായി മൂന്നാം തവണയും സനില്‍ കുമാര്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്. അയാള്‍ ഒഴികെ ബാക്കിയുള്ള പ്രതികളെല്ലാം ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. ദിലീപ് ഒഴികെയുള്ള മുഴുവന്‍ പ്രതികളോടും ഇന്ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. വിചാരണക്ക് മുന്നോടിയായുള്ള പ്രാരംഭ നടപടികള്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ആരംഭിക്കാനായിരുന്നു ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയിരുന്നത്.
കോടതിയുടെ അനുമതിയോടെ വിദേശത്ത് പോയ സാഹചര്യത്തിലാണ് ദിലീപിനെ ഒഴിവാക്കിയത്.
സനല്‍ കുമാറിന് ജാമ്യം നിന്നവര്‍ക്ക് നോട്ടീസയക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റി.
ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹരജി തളളിയ സാഹചര്യത്തില്‍ വിചാരണ നടപടികള്‍ തുടരാന്‍ കോടതിക്ക് ഇനി തടസമില്ല. ആറുമാസത്തിനുളളില്‍ വിസ്താരം പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."