HOME
DETAILS
MAL
താന്‍ ഓഫിസില്‍ എത്തി കണ്ടിരുന്നെന്ന് പറയാന്‍ മന്ത്രി എ.കെ ബാലന് ഭയം- ബിന്ദു അമ്മിണി
backup
November 30 2019 | 10:11 AM
കോട്ടയം: താന്‍ ഓഫിസില്‍ എത്തി കണ്ടിരുന്നു എന്നു പറയാന്‍ മന്ത്രി എ.കെ ബാലന് ഭയമാണെന്ന് ബിന്ദു അമ്മിണി. തന്റെ നിഴലിനെപ്പോലും മന്ത്രിയ്ക്ക് പേടിയാണെന്നും അവര്‍ പറഞ്ഞു.
ഏറ്റുമാനൂര്മ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ അധ്യാപകന് കുട്ടികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കാനുള്ള നിവേദനം നല്‍കാനാണ് മന്ത്രിയുടെ ഓഫിസിലെത്തിയത്. ഇക്കാര്യത്തില്‍ സത്യം വെളിപ്പെടുത്താന്‍ മന്ത്രി തയ്യാറാകണമെന്നം ഇവര്‍ പറഞ്ഞു. വിഷയം പുറത്തേക്ക് വരാതിരിക്കുന്നതിന് വേണ്ടി മാത്രമാണ് താന്‍ ഓഫീസിലെത്തിയെന്നത് മന്ത്രി സമ്മതിക്കാതിരിക്കുന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."